Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിന്നലാക്രമണത്തിനു ഇന്ത്യൻ സേനയെ എത്തിച്ചത് എം17; അർധരാത്രി 12.30 നു തുടങ്ങിയ മിഷൻ പുലർച്ചെ നാലു വരെ വിഡിയോ പകർത്തിയത് ആളില്ലാ വിമാനം

മിന്നലാക്രമണത്തിനു ഇന്ത്യൻ സേനയെ എത്തിച്ചത് എം17; അർധരാത്രി 12.30 നു തുടങ്ങിയ മിഷൻ പുലർച്ചെ നാലു വരെ വിഡിയോ പകർത്തിയത് ആളില്ലാ വിമാനം

ന്യൂഡൽഹി: നിയന്ത്രണ രേഖയ്ക്കപ്പുറം പാക്ക് അധീന കശ്മീരിൽ തമ്പടിച്ചിരുന്ന ഭീകരക്യാംപിനു നേരെ മിന്നാലാക്രമണത്തിനു ഇന്ത്യൻ സേനയെ എത്തിച്ചത് റഷ്യൻ നിർമ്മിത എം17 ഹെലികോപ്റ്ററുകളാണ്. വർഷങ്ങളായി ഇന്ത്യൻ സേന ഉപയോഗിക്കുന്ന കോപ്റ്ററാണ് ഇത്. താഴ്ന്നു പറക്കാൻ ശേഷിയുള്ളതാണ് ഈ കോപ്റ്ററുകൾ.

അതേസമയം, ഇന്ത്യൻ സേനയുടെ ഓരോ ദൗത്യവും നീക്കവും വിഡിയോയിൽ പകർത്തിയിട്ടുണ്ട്. അർധരാത്രി 12.30 നു തുടങ്ങിയ മിഷൻ പുലർച്ചെ നാലു വരെ തുടർന്നു. ഈ സമയത്തെല്ലാം സേനയുടെ നീക്കങ്ങളും ഭീകരരുടെ നീക്കങ്ങളും വിഡിയോയിൽ പകർത്തി. ആളില്ലാ വിമാനങ്ങൾ വഴിയാണ് വിവരങ്ങൾ സേനയ്ക്ക് ലഭിച്ചിരുന്നത്.

ഭീകരരെ നേരിടുന്ന ഫൊട്ടോകൾ, വിഡിയോകൾ എല്ലാം എടുത്തിട്ടുണ്ട്. ഇന്ത്യൻ സേന അതിർത്തി കടന്ന് ആക്രമിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ ആരോപിച്ചപ്പോൾ വേണ്ട തെളിവുകൾ കയ്യിലുണ്ടെന്നും വേണ്ട സമയത്ത് പുറത്തുവിടുമെന്നും ഇന്ത്യൻ സേന അറിയിച്ചു. പത്താൻകോട്ട് ഭീകരരെ നേരിടാനും സേനയെ സഹായിച്ചത് ആളില്ലാ വിമാനങ്ങളായിരുന്നു.

  • ഫയൽ ചിത്രങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP