Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടനിലേക്ക് പോയ എയർഇന്ത്യാ വിമാനം തട്ടിയെടുക്കാനുള്ള പാക്കിസ്ഥാനികളുടെ ശ്രമം തടഞ്ഞു; ദുരന്തം ഒഴിവാക്കിയത് തലകറങ്ങി വീണ ആളെ ശുശ്രൂഷിക്കാൻ എത്തിയ അഞ്ച് ഡോക്ടർമാരെ കോക്പിറ്റിൽ കയറാൻ അനുവദിക്കാതിരുന്നതുകൊണ്ട്; സംഭവം രഹസ്യമാക്കി വച്ചത് വിവാദമാകുന്നു

ലണ്ടനിലേക്ക് പോയ എയർഇന്ത്യാ വിമാനം തട്ടിയെടുക്കാനുള്ള പാക്കിസ്ഥാനികളുടെ ശ്രമം തടഞ്ഞു; ദുരന്തം ഒഴിവാക്കിയത് തലകറങ്ങി വീണ ആളെ ശുശ്രൂഷിക്കാൻ എത്തിയ അഞ്ച് ഡോക്ടർമാരെ കോക്പിറ്റിൽ കയറാൻ അനുവദിക്കാതിരുന്നതുകൊണ്ട്; സംഭവം രഹസ്യമാക്കി വച്ചത് വിവാദമാകുന്നു

ന്യൂഡൽഹി: ലണ്ടനിലേക്കുള്ള എയർ ഇന്ത്യാ വിമാനം തട്ടിയെടുക്കാനുള്ള അജ്ഞാതരുടെ ശ്രമം വിമാനത്തിലെ ജോലിക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം പരാജയപ്പെട്ടു. വിമാനം തട്ടിയെടുക്കാനുള്ള നീക്കങ്ങൾ നടക്കാനിടയുണ്ടെന്നും കരുതൽ വേണമെന്നും വിമാന ജോലിക്കാർക്ക് ജെറ്റ് എയർവേസ് നൽകിയ ഇമെയിൽ സന്ദേശത്തിൽ നിന്നാണ് പരാജയപ്പെട്ട വിമാനറാഞ്ചൽ സംഭവം വെളിപ്പെട്ടത്. എന്നാൽ എയർഇന്ത്യയും രഹസ്യാന്വേഷണ വിഭാഗവുമെല്ലാം ഇക്കാര്യം രഹസ്യമാക്കി വച്ചത് വലിയ വിവാദത്തിന് തുടക്കമിടുകയാണ്.

അതിനിടെ ഇത്തരമൊരു വാർത്തയെ കുറിച്ച് വ്യക്തമായ പ്രതികരണങ്ങൾ നൽകാൻ സർക്കാർ വൃത്തങ്ങൾ തയ്യാറാകുന്നില്ല. വിമാനം റഞ്ചാൻ ശ്രമിച്ചവരെ പിടികൂടിയോ? അവരുടെ എന്തെങ്കിലും വിവരമുണ്ടോ? തുടങ്ങിയ വസ്തുത പോലും പുറത്തു വന്നിട്ടില്ല. എല്ലാം രഹസ്യമാക്കി വയ്ക്കുന്നത് ആശങ്ക ഉണ്ടാക്കാതിരിക്കാനെന്നാണ് വ്യോമയാന വകുപ്പ് നൽകുന്ന സൂചന. പക്ഷേ ഇത്തരം വേറിട്ട അട്ടിമറി ശ്രമങ്ങൾ പുറം ലോകം അറിയുന്നത് സരുക്ഷ ശക്തമാക്കാനേ ഗുണകരമാകൂ എന്നാണ് വിലയിരുത്തൽ.

ലണ്ടനിലേക്കുള്ള എയർ ഇന്ത്യാ വിമാനയാത്രക്കാരിലൊരാൾ പെട്ടെന്ന് തളർന്നുവീണതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഉടൻ തന്നെ ഡോക്ടർമാർ എന്ന് സ്വയം അവകാശപ്പെട്ട് അഞ്ച് യാത്രക്കാർ ഇയാൾക്ക് ചുറ്റുംകൂടുകയും പരിശോധന നടത്തുകയും ചെയ്തു. ഇതിനുശേഷം പൈലറ്റിനെ കാണമെന്ന് ഇവർ വിമാന ജോലിക്കാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സംശയം തോന്നിയ ജീവനക്കാർ പൈലറ്റിനെ കാണാൻ സമ്മതിച്ചില്ല. കോക്പിറ്റിന് പുറത്തുവച്ച് കണ്ടാൽ മതിയെന്ന നിർദ്ദേശവും ജോലിക്കാർ അംഗീകരിച്ചില്ലെന്നാണ് ജെറ്റ് എയർവേയ്‌സ് ഇമെയിലിലൂടെ വിശദീകരിക്കുന്നത്. വിമാനത്തിൽ നടന്നതെല്ലാം റാഞ്ചൽ നാടകം തന്നെയെന്നാണ് സ്ഥിരീകരണം. ഇവർക്ക് എന്തു സംഭവിച്ചു എന്നതും അജ്ഞാതമാണ്.

പിന്നീട് നടത്തിയ പരിശോധനയിൽ അഞ്ച് ഡോക്ടർമാരും പാക്കിസ്ഥാൻ സ്വദേശികളാണെന്ന് വ്യക്തമായി. ഇവർ നൽകിയിരുന്ന ഫോൺ നമ്പറുകൾ വ്യാജമാണെന്നും കണ്ടെത്തി. രോഗിയായി അഭിനയിച്ചയാളുടെയും വിവരങ്ങൾ തേടുന്നുണ്ട്. ഇയാളും സംഘാംഗമാണെന്നാണ് കരുതുന്നത്. ജെറ്റ് എയർവേസ് മാത്രമല്ല, സമാന സംഭവം മറ്റ് വിമാനക്കമ്പനികളിലെ ജീവനക്കാരെയും അറിയിച്ചിട്ടുണ്ട്. കോക്പിറ്റിലേക്ക് കടക്കാൻ ആര് ശ്രമിച്ചാലും ഏതുവിധേനയും തടയണമെന്ന് കർശന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.

സംശയാസ്പദമായി കണ്ട യാത്രക്കാരുടെ വിവരങ്ങൾ എല്ലാ എയർലൈനുകൾക്കും എയർഇന്ത്യ അയച്ചു കൊടുത്തിട്ടുണ്ട്. വിമാന ജീവനക്കാർ വളരെ കരുതലോടെ ഓരോ സംഭവത്തോടും പ്രതികരിക്കണമെന്നാണ് ആവശ്യം. എന്നാൽ, ഇത്തരത്തിലൊരു സംഭവം നടന്നുവെന്ന കാര്യം സ്ഥിരീകരിക്കാൻ എയർ ഇന്ത്യ അധികൃതരോടെ രഹസ്യാന്വേഷണ വകുപ്പോ തയ്യാറായിട്ടില്ല. സിവിൽ ഏവിയേഷൻ അധികൃതരും വാർത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ

എന്നാൽ വ്യോമയാന മേഖലയിലാകെ ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എല്ലാ ജീവനക്കാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഈ മേഖലയിൽ ജോലിചെയ്യുന്നവർ സ്ഥിരീകരിക്കുന്നു. ഇന്ത്യൻ വിമാനം തട്ടിയെടുത്ത് ആശങ്ക പരത്താൻ അൽഖൈദയുടെ നേതൃത്വത്തിൽ ശ്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരമുണ്ട്. ഈ സാഹചര്യത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് വിമാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കമാണ്ടോ സുരക്ഷ പോലുമുണ്ട്.

ഇതെല്ലാം മുൻകൂട്ടി കണ്ടാണ് രോഗിയുടെ നാടകം കളിച്ച് കോക്ക്പിറ്റിൽ കയറിക്കൂടാൻ അഞ്ചു പേർ ശ്രമിച്ചതെന്നാണ് സൂചന. കോക്പിറ്റിൽ കയറിയാൽ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാം. അങ്ങനെ വന്നാൽ വിമാനത്തിലെ കമാണ്ടോകൾക്ക് പോലും ഒന്നും ചെയ്യാൻ കഴയില്ല. ഇത്തരം അടിയന്തര സാഹചര്യങ്ങൾ മനസ്സിലാക്കി കൊടുക്കാനാണ് ജെറ്റ് എയർവെയ്‌സ് ജീവനക്കാർക്ക് മെയിൽ അയച്ചതെന്നാണ് സൂചന. എയർഇന്ത്യാ വിമാനത്തിലേതിന് സമാനമായ തട്ടിക്കൊണ്ട് പോകൽ ശ്രമങ്ങൾ മുൻകൂട്ടി തടയാൻ കൂടിയാണ് ഇത്.

ഏതായാലും കരുതൽ വേണ്ട സാഹചര്യം ഇന്ത്യൻ വ്യോമയാന മേഖലയിലുണ്ടെന്നാണ് ഇമെയിൽ വ്യക്തമാക്കുന്നത്. മാർഗ്ഗ നിർദ്ദേശം പാലിച്ച് തന്നെ പെരുമാറുമെന്ന് വിമാന ജീവനക്കാരും പറയുന്നു. കോക്പിറ്റിലേക്ക് ആരെങ്കിലും കടക്കുന്നത് തടയാൻ ആ ഭാഗത്ത് സുരക്ഷ കർശനമാക്കുന്നതും ആലോചനയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP