Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യോമസേനയുടെ വിമാനം ഹിമാചലിൽ തകർന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു; മിഗ്- 21 പറന്നുയർന്നത് പത്താൻകോട്ടിൽ നിന്ന്; വിമാനാവശിഷ്ടങ്ങൾ കണ്ടത് പൊട്ടിത്തകർന്ന് തീപിടിച്ച നിലയിൽ

വ്യോമസേനയുടെ വിമാനം ഹിമാചലിൽ തകർന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു; മിഗ്- 21 പറന്നുയർന്നത് പത്താൻകോട്ടിൽ നിന്ന്; വിമാനാവശിഷ്ടങ്ങൾ കണ്ടത് പൊട്ടിത്തകർന്ന് തീപിടിച്ച നിലയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വ്യോമസേനയുടെ യുദ്ധവിമാനം ഹിമാചലിൽ തകർന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു. മിഗ്-21 വിമാനം ആണ് തകർന്നുവീണത്. പൈലറ്റിന്റെ വിവരങ്ങൾ ആദ്യം അറിവായില്ലെങ്കിലും പിന്നീട് പൈലറ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പത്താൻകോട്ടിൽ നിന്ന് പതിവ് പരിശീലന പറക്കലിന് പറന്നുയർന്ന വിമാനമാണ് തകർന്നത്.

ഹിമാചലിലെ കാംഗ്ര ജില്ലയിലാണ് വിമാനം തകർന്നുവീണത്. കാംഗ്ര ജില്ലയിലെ ജവാലി സബ്ഡിവിഷനിൽപെട്ട പട്ട ജട്ടിയാൻ മേഖലയിലാണ് വിമാനം തകർന്നുവീണ നിലയിൽ കണ്ടത്. വിമാന ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിലും തീപിടിച്ച നിലയിലും പലയിടങ്ങളിലായി കാണുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂണിൽ ഇന്ത്യൻ എയർഫോഴ്‌സിന്റെ ജാഗ്വാർ വിമാനം കച്ച് മുന്ദ്ര മേഖലയിൽ തകർന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. ഏപ്രിലിൽ നേവിയുടെ വിദൂര നിയന്ത്രിത ആളില്ലാ വിമാനം ഗുജറാത്തിൽ തകർന്നുവീണ സംഭവവും ഉണ്ടായി.

ആ മാസം തന്നെ എയർഫോഴ്‌സിന്റെ എംഐ-17 ഹെലികോപ്റ്ററിന് തീപിടിച്ച് നാല് പേർക്ക പരിക്കേറ്റിരുന്നു. ലാൻഡിംഗിനിടെ ഇരുമ്പ് ഗർഡറിൽ ഇടിച്ചായിരുന്നു അപകടം. കേദാർനാഥ് ക്ഷേത്രത്തിന് സമീപത്ത് ആണ് ഹെലിപാഡിൽ അപകടം ഉണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP