Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജസ്ഥാനിൽ മിഗ് 27 വിമാനം തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടു

ജയ്പുർ: രാജസ്ഥാനിൽ മിഗ് 27 വിമാനം തകർന്നു വീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ബാർമറിലാണ് വിമാനം തകർന്നുവീണത്. വിമാനം തകർന്നു വീണ പ്രദേശത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാർമറിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് വിമാനം തകർന്നു വീണതെന്നും പൈലറ്റ് രക്ഷപെട്ടുവെന്നും വ്യോമസേന സ്ഥിരീകരിച്ചു. തകർന്നു വീണ വിമാനവും ബൈക്കും കത്തിനശിച്ചു. അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP