Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിസ് ഇന്ത്യ പട്ടം തമിഴ്‌നാട് സ്വദേശിനി അനുക്രീതി വാസിന്; ഹരിയാന സ്വദേശി മീനാക്ഷി ചൗധരി ഫസ്റ്റ് റണ്ണറപ്പ്

മിസ് ഇന്ത്യ പട്ടം തമിഴ്‌നാട് സ്വദേശിനി അനുക്രീതി വാസിന്; ഹരിയാന സ്വദേശി മീനാക്ഷി ചൗധരി ഫസ്റ്റ് റണ്ണറപ്പ്

2018ലെ ഫെമിന മിസ് ഇന്ത്യ പട്ടം തമിഴ്‌നാട് സ്വദേശിനി അനുക്രീതി വാസിന്. മിസ് വേൾഡും മുന്മിസ് ഇന്ത്യയുമായ മാനുഷി ഛില്ലറാണ് അനുക്രീതിക്ക് കിരീടം ചാർത്തിയത്. ഹരിയാന സ്വദേശിയായ മീനാക്ഷി ചൗധരി ഫസ്റ്റ് റണ്ണറപ്പും ആന്ധ്രാപ്രദേശ് സ്വദേശിയായ ശ്രേയ റാവു സെക്കൻഡ് റണ്ണറപ്പുമായി.

സംവിധായകൻ കരൺ ജോഹറും നടൻ ആയുഷ്മാൻ ഖുരാനയുമായിരുന്നു പരിപാടിയുടെ അവതാരകർ. നേരത്തെ കളേഴ്സ് ഫെമിന മിസ് തമിഴ്‌നാട് പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള അനുക്രീതി അന്ന് മുപ്പതോളം മൽസരാർഥികളെ പിന്നിലാക്കിയാണ് വിജയം കരസ്ഥമാക്കിയത്.

ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ ഖാൻ, കെഎൽ രാഹുൽ ബോളിവുഡ് താരങ്ങളായ മലെയ്ക അറോറ, ബോബി ഡിയോൾ കുനാൽ കപൂർ തുടങ്ങിയവരാണ് വിധികർത്താക്കളുടെ പാനലിൽ ഉണ്ടായിരുന്നത്.

ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്, കരീന കപൂർ, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയവരുടെ മനോഹര നൃത്തങ്ങളും ചടങ്ങിന്റെ മാറ്റുകൂട്ടി. മാനുഷി ഛില്ലറിനൊപ്പം മിസ് യുണൈറ്റഡ് 2017 സനാ ദുവാ മിസ് ഇന്റർകോണ്ടിനെന്റൽ 2017 പ്രിയങ്ക കുമാരി എന്നിവരാണ് തങ്ങളുടെ പിൻഗാമികളെ കിരീടം അണിയിച്ചത്.

ഇതോടെ മിസ് വേൾഡ് 2018ലെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയാകും അനുക്രീതി വാസ്, മിസ് ഗ്രാന്റ് ഇന്റർനാഷണൽ 2018ലും മിസ് യുണൈറ്റഡ് കോണ്ടിനെന്റ്സ് 2018ലും റണ്ണേഴ്സ് അപ് ആയവർ പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP