Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാശ്മീരിൽ ഏറ്റുമുട്ടൽ: 6 തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലിൽ ആറു തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച വടക്കൻ കശ്മീരിലെ കുപ്‌വാരയിലും ബാരാമുള്ളയിലുമാണ് ഏറ്റുമുട്ടൽ നടന്നത്. ബാരാമുള്ളയിലെ തന്മാർഗ് ഏരീയായിൽ കോഞ്ചിപോര ഗ്രാമത്തിലായിരുന്നു ആദ്യ ഏറ്റുമുട്ടൽ നടന്നത്. ഇവിടെ ഒരു വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിന് അനുസരിച്ച് സൈന്യം നടത്തിയ റെയ്ഡിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്തു. രാവിലെ തീവ്രവാദികൾ ഒളിച്ച വീടു വളഞ്ഞ സൈന്യം ഉച്ചയോടെ സ്‌ഫോടക വസ്തു ഉപയോഗിച്ച് ഒളിയിടം തകർക്കുകയായിരുന്നു.

നിയന്ത്രണ രേഖയ്ക്കു സമീപമുള്ള നൗഗാം സെക്ടറിൽ രണ്ടു ദിവസം തുടർച്ചയായി നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ സൈന്യം നാലു തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികനും ജീവൻ നഷ്ടപ്പെട്ടു. അരുണാചൽപ്രദേശ് സ്വദേശിയായ ഹവൽദാർ ഹാംഗ്പാംഗ് ദാദയാണ് (36) കൊല്ലപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP