Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുവാക്കളിൽ രാജ്യസ്‌നേഹം വർധിപ്പിക്കാൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ; 10 ലക്ഷം യുവാക്കൾക്ക് സൈനിക പരിശീലനം നൽകും; പ്രധാന മന്ത്രിയുടെ നവ ഇന്ത്യ പദ്ധതിയിൽ കമ്പ്യൂട്ടർ പരിശീലനം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള ട്രെയ്‌നിങ്ങും

യുവാക്കളിൽ രാജ്യസ്‌നേഹം വർധിപ്പിക്കാൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ; 10 ലക്ഷം യുവാക്കൾക്ക് സൈനിക പരിശീലനം നൽകും; പ്രധാന മന്ത്രിയുടെ നവ ഇന്ത്യ പദ്ധതിയിൽ കമ്പ്യൂട്ടർ പരിശീലനം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള ട്രെയ്‌നിങ്ങും

ഡൽഹി: ഇന്ത്യയിലെ യുവാക്കളിൽ ദേശസ്നേഹം വർധിപ്പിക്കുക അവരെ അച്ചടക്കമുള്ളവരാക്കുക എന്നിവ ലക്ഷ്യംവെച്ച് യുവാക്കൾക്ക് സൈനിക പരിശീലനം നൽകാൻ കേന്ദ്രസർക്കാർ പദ്ധതി. പ്രതിവർഷം 10 ലക്ഷം യുവതീ യുവാക്കൾക്ക് സൈനിക പരിശീലനം നൽകുന്നതിനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ദേശീയ യുവജന ശാക്തീകരണ പദ്ധതി എന്ന പേരിലാണ് പരിശീലന പരിപാടി ആവിഷ്‌കരിക്കുന്നത്.

യുവജനങ്ങളിൽ ദേശീയതയും ആത്മാഭിമാനവും വളർത്തുക, ഇന്ത്യയെ ലോകശക്തിയാക്കി മാറ്റുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ'നവ ഇന്ത്യ 2022' എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. സൈനിക പരിശീലനത്തിന് പുറമെ തൊഴിൽപരിശീലനം, കമ്പ്യൂട്ടർ പരിശീലനം, ദുരന്ത നിവാരണ പ്രവർത്തനങ്ങളിലുള്ള പരിശീലനം എന്നിവയും നൽകും. യോഗ, ആയുർവേദം, ഇന്ത്യൻ തത്വചിന്ത എന്നിവയിലൂടെ ഇന്ത്യൻ മൂല്യങ്ങൾ യുവാക്കളെ അഭ്യസിപ്പിക്കുകയും ചെയ്യും.

ഇന്ത്യയിലെ ഉയർന്ന ജനസംഖ്യ പ്രയോജനപ്പെടുത്തുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. 10, 12, കോളേജ് തലങ്ങളിലുള്ള വിദ്യാർത്ഥികൾക്കാണ് പരിശീലനം. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക സ്‌റ്റൈപെൻഡും നൽകും. ക്രമേണ പ്രതിരോധം-അർദ്ധസൈനിക വിഭാഗങ്ങളിലേക്കും പൊലീസിലേക്കുമുള്ള ജോലികൾക്ക് സൈനികപരിശീലനം ഒരു നിർബന്ധ യോഗ്യതയാക്കും.

സൈനിക പരിശീലന പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞയാഴ്ച ഒരു യോഗം വിളിച്ചുചേർത്തിരുന്നു. പ്രതിരോധ മന്ത്രാലയം, യുവജനകാര്യ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP