Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മന്ത്രിമാർ പ്രസ്താവനകൾ ഇറക്കുമ്പോൾ ജാഗ്രത വേണം; ദുർവ്യാഖ്യാനമെന്ന് പറഞ്ഞ് രക്ഷപ്പെടാൻ കഴിയില്ല; വിവാദമുണ്ടാക്കുന്ന സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

മന്ത്രിമാർ പ്രസ്താവനകൾ ഇറക്കുമ്പോൾ ജാഗ്രത വേണം; ദുർവ്യാഖ്യാനമെന്ന് പറഞ്ഞ് രക്ഷപ്പെടാൻ കഴിയില്ല; വിവാദമുണ്ടാക്കുന്ന സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ന്യൂഡൽഹി: ഹരിയാനയിൽ കൊലചെയ്യപ്പെട്ട രണ്ട് കുട്ടികൾക്കെതിരെ കേന്ദ്രമന്ത്രി വി.കെ സിങ് നടത്തിയ മോശം പ്രസ്താവനയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. മന്ത്രിമാർ പ്രസ്താവനകളിറക്കുമ്പോൾ ജാഗ്രത വേണം. പ്രസ്താവനകൾ വളച്ചൊടിച്ചുവെന്നോ ദുർവ്യാഖ്യാനം ചെയ്തുവെന്നോ പറഞ്ഞ് രക്ഷപ്പെടാൻ മന്ത്രിമാർക്ക് കഴിയില്ലെന്നും രാജ്‌നാഥ് സിങ് മുന്നറിയിപ്പു നൽകി.

ഭരണത്തിലിരിക്കുന്നവർ പ്രസ്താവന നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും വാക്കുകൾ വളച്ചൊടിച്ചു എന്ന ന്യായീകരണം പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കുന്നു. വി.കെ. സിങിന് പുറമേ കിരൺ റിജ്ജു തുടങ്ങിയ കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവനകളും വിവാദമായിരുന്നു. വാക്കുകൾ വളച്ചൊടിച്ചതാണന്നു പറഞ്ഞ് ഒളിച്ചോടാനാവില്ല. മന്ത്രിമാർ പ്രസ്താവന നടത്തുന്നത് അതീവ ജാഗ്രതയോടെ വേണം, അധികാരത്തിലാണന്ന കാര്യം മന്ത്രിമാർ മറക്കരുതെന്നും രാജ്‌നാഥ് സിങ് താക്കീത് നൽകി.

ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാൽ അതിനുത്തരവാദി സർക്കാരല്ലെന്ന വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്റെ പ്രസ്താവന വിവാദമായിരുന്നു. ബിജെപി അദ്ദേഹത്തിന്റെ പ്രസ്താവന തൃപ്തികരമാണെന്നും ദുർവ്യാഖ്യാനം ചെയ്തതാണെന്നും പറഞ്ഞ് പിന്തുണച്ചെങ്കിലും പ്രശ്‌നം കൂടുതൽ ചർച്ചയായതോടെ സിങ് തന്നെ സംഭവത്തിൽ മാപ്പു പറഞ്ഞു. മന്ത്രിമാരുടേയും നേതാക്കളുടേയും പ്രസ്താവനകൾ സർക്കാരിന് തലവേദനയായതോടെ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിക്കുകയും പാർട്ടി ദേശീയ അധ്യക്ഷൻ താക്കീത് നൽകുകയും ചെയ്തിരുന്നു. അതിന് ശേഷമായിരുന്നു വികെ സിംഗിന്റെ പ്രസ്താവന. ഇത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മന്ത്രിസഭയിലെ രണ്ടമാനായ രാജ്‌നാഥ് സിങ് തന്നെ പ്രസ്താവനയുമായെത്തിയത്.

ബിഹാർ തിരഞ്ഞെടുപ്പിൽ വി.കെ സിങിന്റെ പ്രസ്താവന മഹാസഖ്യം ആയുധമാക്കിക്കഴിഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രസ്താവനക്കെതിരെ രംഗത്തുവന്നു. മന്ത്രി സിംഗിനെതിരെ പട്ടിക ജാതിപട്ടികവർഗ്ഗ ചട്ടം പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പൊലീസിൽ പരാതി നൽകി.

സിങിനെതിരെ കേസെടുക്കാൻ ദേശീയ പട്ടികജാതി കമ്മീഷൻ ഘാസിയ പൊലീസിന് നിർദ്ദേശവും നൽകി. സംഭവത്തെക്കുറിച്ചും മന്ത്രിയുടെ പ്രതികരണത്തെക്കുറിച്ചും വിവരങ്ങൾ ആരാഞ്ഞ് ദേശീയ പട്ടികജാതി കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്‌നാഥിന്റെ മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP