Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതും മറ്റൊരു വാചകമടി ആയിരുന്നുവോ? സുരക്ഷാ ബിൽ റെഡിയായപ്പോൾ പേടിപ്പിക്കുന്ന പിഴകളൊക്കെ കാട്ടിലൊളിച്ചു; മദ്യപിച്ച് കാറോടിച്ചാൽ 10,000 രൂപ പിഴയടച്ചാൽ രക്ഷപ്പെടാം; പരിഷ്‌കാരങ്ങൾ എന്ന് മുതലെന്ന് ഇനിയും സൂചനയില്ല

അതും മറ്റൊരു വാചകമടി ആയിരുന്നുവോ? സുരക്ഷാ ബിൽ റെഡിയായപ്പോൾ പേടിപ്പിക്കുന്ന പിഴകളൊക്കെ കാട്ടിലൊളിച്ചു; മദ്യപിച്ച് കാറോടിച്ചാൽ 10,000 രൂപ പിഴയടച്ചാൽ രക്ഷപ്പെടാം; പരിഷ്‌കാരങ്ങൾ എന്ന് മുതലെന്ന് ഇനിയും സൂചനയില്ല

ന്യൂഡൽഹി: കർശന നടപടികളുടമായി അവതരിപ്പിച്ച റോഡ് സുരക്ഷാ ബില്ലിൽ അനിശ്ചിതത്വം തുടരുന്നു. കനത്ത ശിക്ഷാ നടപടികൾ ഒഴിവാക്കി കരട് ബില്ല് തയ്യാറാവുന്നതേ ഉള്ളൂ. അതിവേഗത്തിൽ റോഡ് സുരക്ഷാ എന്ന നിർദ്ദേശത്തിൽ നിന്ന് സർക്കാർ പിന്മാറുന്നതായാണ് സൂചന. കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ വാട്‌സ് ആപ്പിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. ഉടൻ നിയമമാകുമെന്ന തരത്തിലായിരുന്നു ആ പോസ്റ്റുകൾ. കേന്ദ്ര സർക്കാരിന്റെ വാക്കുകളും അതിന് ബലം നൽകി. എന്നാൽ റോഡ് സുരക്ഷാ നിയമം എന്ന് നിലവിൽ വരുമെന്ന് ആർക്കും പറയാനാകാത്ത അവസ്ഥയാണ്.

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയാൽ ഏഴ് വർഷം വരെ തടവുശിക്ഷ ഉറപ്പാക്കുന്ന വിധത്തിലുള്ള പരിഷ്‌ക്കാരത്തിൽ ഭേദഗതി വരുത്തുകയാണ് ചെയ്തത്. അശ്രദ്ധമായി വാഹനം ഓടിച്ച് മരണം സംഭവിച്ചാവ് ജിയിൽശിക്ഷയ്ക്ക് പുറമേ മൂന്ന് ലക്ഷം പിഴയൊടുക്കുന്ന വിധത്തിലായിരുന്നു കരട് ബില്ല് തയ്യാറാക്കിയത്. എന്നാൽ, ഇപ്പോഴത്തെ സ്ഥിതിയിൽ ബില്ലിന്റെ അന്തിമ രൂപത്തിലേക്ക് വരുമ്പോൾ 50,000 രൂപ മാത്രം ഫൈൻ അടച്ചാൽ മതിയാകും.

പിഴയുടെ കാര്യത്തിൽ എല്ലാത്തിലും ഈ കുറവ് ബില്ലിന്റെ അന്തിമ രൂപത്തിലേക്ക് കാണാൻ സാധിക്കും. കരട് ബില്ലിൽ തയ്യാറാക്കിയ ഒറിജിനൽ കാര്യങ്ങൾ മുക്കിക്കളഞ്ഞുവെന്ന് ഗതാഗത മന്ത്രാലയവുംസമ്മതിക്കുന്നുണ്ട്. അമിത വേഗതയ്ക്ക് അയ്യായിരം രൂപ മിനിമം പിഴയും 12,500 രൂപ മാക്‌സികം പിഴയുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇപ്പോഴത്തെ സ്ഥിതിക്ക് ആയിരം രൂപ കുറഞ്ഞതും ആറായിരം രൂപ കൂടിയ തുകയുമായാണ് ലേഖപ്പെടുത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചാൽ 30,000 രൂപ പിഴയും ഒന്നര വർഷം തടവുമാണ് നിഷ്‌ക്കർഷിച്ചിരുന്നത്. ഇത് പതിനായിരം രൂപയെന്ന നിലയിൽ നിജപ്പെടുത്തി. കുറ്റം ആവർത്തിച്ചാൽ 20,000 രൂപ പിഴയെന്ന വിധത്തിലും നിജപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ തയ്യാറാക്കിയ കരട് ബില്ല് പാർലമെന്റ് പരിശോധിച്ചിരുന്നു. എന്നാൽ ഇനിയും പല കാര്യങ്ങളിലും മാറ്റം വരാൻ സാധിക്കമെന്നാണ് ഗതാഗത മന്ത്രാലയം പറയുന്നത്. ട്രാഫിക് പൊലീസുകാർക്ക് കൈക്കൂലി നൽകി രക്ഷപെടാൻ വഴിയൊരുക്കുന്ന സാധ്യത അടയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പരിഗണിച്ചിരിന്നെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിൽ കാര്യങ്ങൾ പഴയപടി തന്നെ നടക്കും.

റോഡ് സുരക്ഷയുടെ കാര്യത്തിൽ സുപ്രീംകോടതി പങ്കുവച്ച ആശങ്കയ്ക്ക് 80 ശതമാനം വരെ പരിഹാരം ഉണ്ടാകുന്ന വിധത്തിലായിരുന്നു ആദ്യം ബില്ല് തയ്യാറാക്കിയതെങ്കിലും ഇപ്പോഴത്തെ തീരുമാനത്തോടെ അത് ഇല്ലാതായെന്നാണ് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP