Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരിച്ചത് ഇശ്വരാവതാരമെന്ന് മാതാപിതാക്കൾ; സമാധിയിലേക്ക് വിശ്വാസി പ്രവാഹം ; കാശുതട്ടലാകാമെന്ന് പൊലീസ്

മരിച്ചത് ഇശ്വരാവതാരമെന്ന് മാതാപിതാക്കൾ; സമാധിയിലേക്ക് വിശ്വാസി പ്രവാഹം ; കാശുതട്ടലാകാമെന്ന് പൊലീസ്

ജയ്പൂർ: രാജസ്ഥാനിൽ പുതിയൊരു ആരാധനാ മൂർത്തി കൂടി. രണ്ട് ദിവസം കൂടി മുമ്പ് മരിച്ച പെൺകുട്ടി ഈശ്വരാവതാരമായിരുന്നുവെന്ന് പറയുന്നത് അതിന്റെ മാതാ-പിതാക്കൾ തന്നെയാണ്. ഇത്രമണിക്ക് താൻ മരിക്കുമെന്ന് കുട്ടി കൃത്യമായി പ്രവചിച്ചിരുന്നത്രേ. അതുകൊണ്ട് തന്നെ വീട്ടിന് മുന്നിൽ മൃതദേഹം അടക്കം ചെയ്ത് മറ്റുള്ളവർക്ക് ആരാധനാ സൗകര്യമൊരുക്കുകയാണ് അവർ.

ഈശ്വരാവതാരത്തിന്റെ മരണകഥ പ്രചരിക്കുന്നതോടെ രാജസ്ഥാനിലെ ഭരത്പൂരിലേക്ക് വിശ്വാസികളും കൂട്ടത്തോടെ എത്തുന്നു. സമാധിക്ക് മുന്നിൽ പ്രണമിച്ച് അനുഗ്രഹം തേടുകയാണ് അവർ. എന്നാൽ മാതാ-പിതാക്കളുടെ ഈശ്വരാവതാര കഥയെ കുറിച്ച് പൊലീസിന് സംശയമുണ്ട്. പണമുണ്ടാക്കാനുള്ള കുറുക്കുവഴിയാകാം ഇതെന്നാണ് രാജസ്ഥാൻ പൊലീസിന്റെ മുന്നറിയിപ്പ്.

കുംഹേർ ഗ്രാമത്തിലെ വിനോദ്-സ്മൃതി ദമ്പതികളുടെ മകളായ ഖുഷ്ബുവന്റെ മരണമാണ് ഈശ്വരാവതാരകഥകൾക്ക് ആധാരം. മരണ സമയം കൃത്യമായി പ്രവചിച്ച ശേഷമാണ് ഖുഷ്ബു മരിച്ചതെന്നാണ് ദമ്പതികളുടെ വെളിപ്പെടുത്തൽ. ദേവിയുടെ അവതാരമാണെന്ന് താനെന്ന് പറഞ്ഞെന്നും വിനോദും സമൃതിയും പറയുന്നു. ഇതോടെയാണ് നാട്ടുകാർ തടിച്ചു കൂടാനെത്തിയത്.

മരണത്തിൽ പോലും പൊലീസിന് സംശയമുയർന്നു. തുടർന്ന് മൃതദേഹം പോസ്റ്റമോർട്ടവും ചെയ്തു. അതിസാര ബാധയെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വളരെ നാളുകളായി പെൺകുട്ടി ഭക്ഷണം കഴിച്ചിരുന്നില്ലെന്നും അതിന്റെ അവശത ഉണ്ടായിരുന്നുവെന്നും നാ്ട്ടുകാരും പറയുന്നു. എന്നാൽ ഈശ്വരാവതാരമായതിനാലായിരുന്നു ആഹാരമുപേക്ഷിച്ചതെന്നാണ് അച്ഛന്റേയും അമ്മയുടേയും വാദം.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീടിന് മുന്നിൽ തന്നെ സംസ്‌കാരം നടത്തി. മരണ സമയം മുൻകൂട്ടി പറഞ്ഞ് ദേഹവിയോഗം നടത്തിയതിനാൽ കുട്ടി സമാധിയായെന്നാണ് മാതാ-പിതാക്കളുടെ നിലപാട്. അതിനാൽ സമാധി ചടങ്ങുകളുമായാണ് സംസ്‌കാരം നടത്തിയത്. എന്തായാലും ഈശ്വരാവതാരത്തിന്റെ ശവകുടീരത്തിലേക്ക് വിശ്വാസികൾ എത്തിതുടങ്ങിക്കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP