Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂനപക്ഷങ്ങൾക്കു വാരിക്കോരി കൊടുക്കുന്നു എന്നു ഇനി ആരും ഉമ്മൻ ചാണ്ടിയെ കുറ്റം പറയരുത്; കേരളത്തിലടക്കം 1000 സ്ഥലങ്ങൡലായി ന്യൂനപക്ഷ വിഭാഗക്കാർക്കു വേണ്ടി കമ്യൂണിറ്റി സെന്ററുകൾ തുറക്കാൻ കേന്ദ്രം; കല്യാണങ്ങളും മറ്റും ഇനി ന്യൂനപക്ഷങ്ങൾക്കു വാടക കൊടുക്കാതെ നടത്താം

ന്യൂനപക്ഷങ്ങൾക്കു വാരിക്കോരി കൊടുക്കുന്നു എന്നു ഇനി ആരും ഉമ്മൻ ചാണ്ടിയെ കുറ്റം പറയരുത്; കേരളത്തിലടക്കം 1000 സ്ഥലങ്ങൡലായി ന്യൂനപക്ഷ വിഭാഗക്കാർക്കു വേണ്ടി കമ്യൂണിറ്റി സെന്ററുകൾ തുറക്കാൻ കേന്ദ്രം; കല്യാണങ്ങളും മറ്റും ഇനി ന്യൂനപക്ഷങ്ങൾക്കു വാടക കൊടുക്കാതെ നടത്താം

ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കു വാരിക്കോരി കൊടുക്കുന്നു എന്നു ഇനി ആരും ഉമ്മൻ ചാണ്ടിയെ കുറ്റം പറയുമെന്ന് തോനുന്നില്ല. ന്യൂനപക്ഷങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക കമ്യൂണിറ്റി സെന്ററുകൾ തുടങ്ങാൻ കേന്ദ്ര പദ്ധതി.

സദ്ഭാവനാ മണ്ഡപങ്ങൾ എന്ന പേരിൽ ആയിരം സെന്ററുകളാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ന്യൂനപക്ഷമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു.

കമ്യൂണിറ്റി സെന്ററുകൾ വരുന്നതോടെ ന്യൂനപക്ഷങ്ങൾക്ക് കല്യാണങ്ങളും മറ്റു ആഘോഷങ്ങളും നടത്താൻ സ്ഥലം അന്വേഷിച്ചു പോവുകയും വേണ്ട. വാടക കൊടുക്കാതെ നടത്തുകയും ചെയ്യാം.

എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം ഇതുസംബന്ധിച്ച് കത്തെഴുതിയിട്ടുണ്ട്. പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായുള്ള കൂടിയാലോചനയ്ക്ക് കേരളം സന്ദർശിക്കുമെന്നും നഖ്വി പറഞ്ഞു. ന്യൂനപക്ഷക്ഷേമ പരിപാടികളിൽ കേരളം മികച്ചപ്രവർത്തനം കാഴ്ചവെക്കുന്നുണ്ടെന്നും നിലവിലെ മൾട്ടി സെക്ടറൽ ഡവലപ്പ്‌മെന്റ് പ്രോഗ്രാം ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നും നഖ്വി പറഞ്ഞു.

ഈ പദ്ധതിയുടെ പരിഷ്‌കരിച്ച രൂപമായിട്ടാണ് പ്രധാനമന്ത്രി ജനവികാസ് യോജന കൊണ്ടുവരുന്നത്. 6,500 കോടി രൂപയാണ് പദ്ധതിക്ക് നീക്കിവെക്കുക. ഇതിൽനിന്ന് കേരളത്തിൽ കമ്യൂണിറ്റി സെന്ററുകൾക്കായി എത്ര കോടി രൂപ ലഭിക്കുമെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ല. സംസ്ഥാനം സമർപ്പിക്കുന്ന പദ്ധതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമത്.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ദേശീയമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും സദ്ഭാവനാ മണ്ഡപങ്ങൾ സ്ഥാപിക്കുക. ഏതെങ്കിലും തരത്തിലുള്ള ദുരന്തമുണ്ടായാൽ ഈ സെന്ററുകൾ ജനങ്ങൾക്ക് ഉപകാരപ്പെടുത്താനാണിത്. സെന്ററുകൾക്ക് സംസ്ഥാന സർക്കാറുകൾ സ്ഥലം അനുവദിക്കണം.

ഒഴിഞ്ഞസ്ഥലം ഉണ്ടെങ്കിൽ ലഭ്യമാക്കണമെന്നഭ്യർഥിച്ച് ന്യൂനപക്ഷ മന്ത്രാലയം റെയിൽവേക്കും കത്തെഴുതിയിട്ടുണ്ട്. രാജസ്ഥാൻ, ഹരിയാണ എന്നീ സംസ്ഥാനങ്ങൾ ഇതിനകംതന്നെ പദ്ധതിക്കുവേണ്ട സ്ഥലങ്ങൾ കണ്ടുവച്ചിട്ടുണ്ട്. പദ്ധതിക്ക് കേന്ദ്രമാണ് മേൽനോട്ടം വഹിക്കുക.

ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവാഹം, യോഗങ്ങൾ തുടങ്ങി എല്ലാവിധ സാമൂഹിക ചടങ്ങുകളും നടത്താം. നൈപുണ്യപരിശീലനം. പരാതിപരിഹാര, കൗൺസലിങ് സൗകര്യം. ചെറിയതോതിലുള്ള കായിക, സ്പോർട്സ് പ്രവർത്തനങ്ങൾക്ക് സൗകര്യം. ഓഫീസ്, ലൈബ്രറി, വിശാലമായ മുറി. തുടങ്ങിയ സൗകര്യങ്ങൾ സദ്ഭാവന മണ്ഡപങ്ങളിൽ ഉണ്ടായിരിക്കും.

ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക പരാതിപരിഹാരസെൽ രൂപവത്കരിക്കും. പരാതികൾ കേൾക്കാൻ പ്രത്യേക ഹെൽപ്പ് ലൈൻ 48 മണിക്കൂറിനുള്ളിൽ പരിഹാരം. പരാതി പരിഹാര സെല്ലിൽ ഇത്രയും സേവനങ്ങൾ ഉണ്ടായിരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP