Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാശ്മീരിൽ കാണാതായ പൊലീസുകാരൻ ഭീകരസംഘടനയിൽ; സ്‌പെഷൽ ഓഫീസർ ഇർഫാൻ അഹമ്മദ് തങ്ങൾക്കൊപ്പമെന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ; പൊലീസുകാരോട് ജോലിയുപേക്ഷിച്ച് തങ്ങൾക്കൊപ്പം ചേരാൻ ഭീകരരുടെ ക്ഷണം!

കാശ്മീരിൽ കാണാതായ പൊലീസുകാരൻ ഭീകരസംഘടനയിൽ; സ്‌പെഷൽ ഓഫീസർ ഇർഫാൻ അഹമ്മദ് തങ്ങൾക്കൊപ്പമെന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ; പൊലീസുകാരോട് ജോലിയുപേക്ഷിച്ച് തങ്ങൾക്കൊപ്പം ചേരാൻ ഭീകരരുടെ ക്ഷണം!

മറുനാടൻ ഡെസ്‌ക്‌

കാശ്മീരിൽ കാണാതായ പൊലീസുകാരൻ ഭീകരസംഘടനയിൽ; സ്‌പെഷൽ ഓഫീസർ ഇർഫാൻ അഹമ്മദ് തങ്ങൾക്കൊപ്പമെന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ; പൊലീസുകാരോട് ജോലിയുപേക്ഷിച്ച് തങ്ങൾക്കൊപ്പം ചേര്രാൻ ഭീകരരുടെ ക്ഷണം!

ശ്രീനഗർ: ജമ്മുകശ്മീരിൽ കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ ഭീകര സംഘടനയിൽ ചേർന്നു. കശ്മീരിലെ പുൽവാമയിൽ നിന്ന് കാണാതായ സ്‌പെഷൽ ഓഫീസർ ഇർഫാൻ മുഹമ്മദാണ് ഭീകരസംഘടനയിൽ ചേർന്നതായി വിവരം ലഭിച്ചത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഓപ്പറേഷൻ തലവൻ ബുർഹാൻ ഉദ് ദിനാണ് ഇക്കാര്യം ടെലിഫോൺ സംഭാഷണത്തിലൂടെ അറിയിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ കാണാതായ സ്‌പെഷൽ ഓഫീസർ ഇർഫാൻ അഹമ്മദിനുവേണ്ടി സുരക്ഷാസേന തെരച്ചിൽ ഊർജിതമാക്കിയിരുന്നു.

കാണാതാകുന്ന സമയത്ത് ഇർഫാന്റെ പക്കൽ എ കെ 47 തോക്കുണ്ടായിരുന്നു. ഇത് സഹിതമാണ് ഇയാൾ ഭീകരസംഘടക്കൊപ്പം ചേർന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ജമ്മു കാശ്മീർ പൊലീസുകാരോട് ഇർഫാനെപ്പോലെ ജോലിയുപേക്ഷിച്ച് തങ്ങൾക്കൊപ്പം ചേർന്ന് പോരാട്ടത്തിൽ പങ്കാളികളാകാനും ഹിസ്്ബുൾ മുജാഹിദ്ദീൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇർഫാനെ കാണാതായ അന്ന് ഭീകരവാദികൾ പുലാമയിലെ സ്‌പെഷൽ ഓഫീസർമാരുടെ വീടുകളിൽ അതിക്രമിച്ചു കയറി തങ്ങൾക്കൊപ്പം ചേരാൻ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സ്‌പെഷൽ ഓഫീസർമാരായ അഹമ്മദ് ഭട്ട്, സജദ് അഹമ്മദ് എന്നിവർക്ക് ഭീകരവാദികളുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

നേരത്തെ കശ്മീരിൽ തീവ്രവാദവിരുദ്ധ സേനയിലെ ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. തീവ്രവാദവിരുദ്ധ സേനയിലെ ഔറംഗസേബ് എന്ന ജവാനാണ് കൊല്ലപ്പെട്ടത്. പുൽവാമയുടെ പ്രാന്തത്തിലുള്ള ഗുസുവിൽനിന്നാണ് വെടിയുണ്ടകൾ തറച്ച നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം നാല് ജൈഷെ മുഹമ്മദ് ഭീകരരെ പിടികൂടിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP