Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവൻ യാചിച്ച് കൈകൂപ്പി നിന്നവരെ കാർക്കിച്ച് തുപ്പി; മൂന്ന് ആഫ്രിക്കക്കാരെ ജനക്കൂട്ടം മർദിച്ച് അവശരാക്കി; ന്യായീകരിക്കാൻ ഭാരതാംബ വിളികളും; വംശീയവിഷം തുളുമ്പുന്ന ഡൽഹി നഗരത്തിൽ നിന്നും ഹൃദയഭേദകമായ ഒരു കാഴ്ച

ജീവൻ യാചിച്ച് കൈകൂപ്പി നിന്നവരെ കാർക്കിച്ച് തുപ്പി; മൂന്ന് ആഫ്രിക്കക്കാരെ ജനക്കൂട്ടം മർദിച്ച് അവശരാക്കി; ന്യായീകരിക്കാൻ ഭാരതാംബ വിളികളും; വംശീയവിഷം തുളുമ്പുന്ന ഡൽഹി നഗരത്തിൽ നിന്നും ഹൃദയഭേദകമായ ഒരു കാഴ്ച

ന്യൂഡൽഹി: സായിപ്പന്മാർ ഇന്ത്യക്കാർക്ക് നേരെ വംശീയ വിഷം വമിപ്പിക്കുന്നത് കേട്ട് നമ്മൾ രോഷം കൊള്ളാറില്ലേ? എന്നാൽ നമ്മളേക്കാൾ വലിയ വംശീയ വിദ്വേഷികൾ ലോകത്തുണ്ടോ? . തമിഴ്‌നാട്ടുകാരെ പാണ്ടികൾ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന മലയാളിയുടെ വംശീയ വിരോധം തന്നെ ഇന്ത്യയിൽ എങ്ങും. പ്രത്യേകിച്ച് ഡൽഹിയിൽ. അവർക്ക് മദ്രാസികളെ കണ്ടു കൂട. മണിപ്പൂരികളെ കണ്ടു കൂട. ആഫ്രിക്കക്കാരെ ഒട്ടും കണ്ടുകൂട. എന്നും കേൾക്കുന്ന ഡൽഹിയിലെ വംശീയവിദ്വേഷ കഥകളിൽ ചേർക്കാൻ അതിക്രൂരമായ ഒന്നു കൂടി.

വർണവിവേചനത്തിനെതിരെ ദക്ഷണാഫ്രിക്കിയിലും തുടർന്ന് ഇന്ത്യയിലും അവസാനശ്വാസം വരെ പോരാടിയ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവാക്കിയ രാജ്യത്തിന്റെ തലസ്ഥാനത്താണിത് അരങ്ങേറിയതെന്നത് ഇന്ത്യക്കാർക്കെല്ലാം തികച്ചും അപരമാനകരമാണ്. ഡൽഹിയിലെ രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനിലെ പൊലീസ് ബൂത്തിൽ വച്ചാണ് ഞായറാഴ്ച വൈകുന്നേരം മൂന്ന് ദക്ഷിണാഫ്രിക്കക്കാരെ ജനക്കൂട്ടം ക്രൂരമായി മർദിച്ചത്. ഈ സമയം അവിടെ പൊലീസുകാരാരും ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വരികയും ചെയ്തു.

ഇവരെ മർദിക്കുന്നതിനെതിരെ ആരും ഒരു ചെറുവിരൽ അനക്കിയില്ലെന്നതോ പോകട്ടെ പലരും ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതും കാണാമായിരുന്നു. ഇവരെ മർദിക്കുന്നതിനിടയിൽ ഭാരത് മാതാ കീ ജയ് വിളികളും മുഴങ്ങിയിരുന്നു. മൂന്ന് പേരും തങ്ങളെ വെറുതെ വിടണമെന്ന് കൈകൂപ്പി യാചിച്ചിട്ടും മർദിക്കുന്നവരുടെ മനസ്സലിഞ്ഞില്ല. പൊലീസുകാരും ഗാർഡുമാരും സിഐഎസ്ഫുകാരും അവരെ രക്ഷിക്കുന്നതിന് പകരം അവഗണിച്ച് മാറി നിൽക്കുകയായിരുന്നുവെന്നും പരാതികൾ ഉയരുന്നുണ്ട്. പൊലീസ് ബൂത്തിന് പുറത്ത് നിന്ന് മർദനം തടയാൻ ചിലർ ദുർബലശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.

മർദനത്തിനിരയായ മൂന്ന് ആഫ്രിക്കൻ യുവാക്കൾക്കും ഏകദേശം ഇരുപത് വയസായിരുന്നുവെന്നും അവരെല്ലാം നോയിഡയിലെ ഷർദ, അമിറ്റി എന്നീ സർവകലാശാലകളിലെ വിദ്യാർത്ഥികളാണെന്നുമാണ് പൊലീസ് പറയുന്നത്. നോയ്ഡയിലെ എൻആഐ കോളനിയിൽ താമസിക്കുന്ന അവർ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഡൽഹിയിലെത്തിയത്. പാർട്ടി കഴിഞ്ഞ് നോയ്ഡയിലേക്ക് തിരിച്ച് പോകുന്നതിനിടയിലാണീ മർദനമേറ്റത്.

സ്‌റ്റേഷനിലെത്തിയ അവരെ ചിലർ ഉപദ്രവിക്കാൻ ആരംഭിച്ചപ്പോഴേക്കും പൊലീസ് ബൂത്ത് വരെ പ്രൈവറ്റ് സെക്യൂരിറ്റിക്കാർ ആഫ്രിക്കക്കാരെ അനുഗമിച്ചിരുന്നു. ജനത്തിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷപ്പെടാനായി അവസാനം അവർ പൊലീസ് ബൂത്തിൽ അഭയം തേടി.എന്നാൽ പൊലീസ് ബൂത്തിന്റെ ഗ്ലാസ് തകർതത്ത യാത്രക്കാരിൽ ചിലർ അതിനിടയിലൂടെ വസ്തുക്കൾ എടുത്ത് അവർക്ക് നേരെ എറിഞ്ഞു. അതിനിടയിൽ ആഫ്രിക്കൻ യുവാക്കളിലൊരാൾ പ്രാണരക്ഷാർത്ഥം ബുത്തിന്റെ മുകളിലേക്ക് കയറിയിരുന്നു. അയാളെ പിടിച്ച് താഴത്തിടാനും ജനം ശ്രമിച്ചു. ആഫ്രിക്കക്കാരിലൊരാൾക്ക് കഴുത്തിന് മുറിവേൽക്കുകയും സ്റ്റിച്ചിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. അയാളെ ആർഎംഎൽ ഹോസ്പിറ്റലിൽ പ്രവേശിക്കുകയും തിങ്കളാഴ്ച ഡിസാചാർജ് ചെയ്യുകയും ചെയ്തു.

ഇത്തരത്തിലുള്ള കൂട്ടായ ആക്രമത്തിന് കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇക്കൂട്ടത്തിലൊരാൾ ഇന്ത്യാവിരുദ്ധമായ പരാമർശം നടത്തിയതിനാലാണ് ഈ സംഭവം അരങ്ങേറിയതെന്നാണ് ദൃക്‌സാക്ഷികളിലൊരാൾ പറയുന്നത്. യൂവാക്കളിൽ രണ്ടു പേർ ഗാബനിൽ നിന്നും മറ്റേയാൾ ബർകിന ഫാസോയിൽ നിന്നുമുള്ളതാണ്. ഇതിൽ ഗാർബൻ കാരുടെ പേരുകൾ മാഗത, കുര്യൻ എന്നിങ്ങനെയാണ്. മറ്റേയാളുടെ പേര് യോഹനെന്നാണ്. കലാപത്തിന് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് ഇതു സംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP