Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവരാത്രി ആഘോഷത്തിന് ശബ്ദസംവിധാനം പരാജയപ്പെട്ടു; കാണികൾ ഹാൾ തകർത്ത് തീയിട്ടു; പാട്ടു പാടിക്കൊണ്ടിരുന്ന മന്ത്രി തീയിൽ വെന്ത് മരിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

നവരാത്രി ആഘോഷത്തിന് ശബ്ദസംവിധാനം പരാജയപ്പെട്ടു; കാണികൾ ഹാൾ തകർത്ത് തീയിട്ടു; പാട്ടു പാടിക്കൊണ്ടിരുന്ന മന്ത്രി തീയിൽ വെന്ത് മരിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

പട്‌ന: എല്ലാ മനുഷ്യർക്കും ചുരുങ്ങിയത് സാമാന്യബുദ്ധയെങ്കിലും ഉണ്ടെങ്കിലും പലപ്പോഴും ജനക്കൂട്ടത്തിന് ബുദ്ധിയും വിവേകവുമില്ലെന്ന് പലരും പലയിടത്തായി പറഞ്ഞ കാര്യമാണ്. അത് ഒരിക്കൽ കൂടി ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ബിഹാറിലെ ജനം. വിദ്യാദേവതയായ സരസ്വതിയെ ആരാധിക്കുന്ന പുണ്യമുഹുർത്തമായ നവരാത്രിയിൽ ജനക്കൂട്ടം ആക്രമാസക്തരായെന്നത് ദൗർഭാഗ്യകരമായ കാര്യമാണ്. ബിഹാറിൽ പാറ്റ്‌നയിൽ നിന്നും 150 കിലോമീറ്റർ അകലെയുള്ള സസരം എന്ന സ്ഥലത്താണ് ജനക്കൂട്ടം ആക്രമാസക്തരായി മന്ത്രിയെ തീവച്ച് കൊല്ലാൻ ശ്രമിച്ചത്. ജില്ലാ മജിസ്‌ട്രേറ്റും സൂപ്രണ്ട് ഓഫ് പൊലീസുമടക്കമുള്ള ഉന്നത ജില്ലാഭരണാധികാരികളുടെ സാന്നിധ്യത്തിലായിരുന്നു ജനം ആക്രമം അഴിച്ചു വിട്ടത്. തിങ്കളാഴ്ച വൈകീട്ട് ഇവിടുത്തെ പ്രശസ്തമായ തരച്ചൻഡി ക്ഷേത്രത്തിലാണ് ഈ സംഭവം അരങ്ങേറിയത്.

നവരാത്രി ആഘോഷത്തോടനുബന്ധിച്ചാണ് ആക്രമം അരങ്ങേറിയിരിക്കുന്നത്. കലാസാംസ്‌കാരിക മന്ത്രിയും നാടോടിപ്പാട്ട്കാരനുമായ വിനയ് ബിഹാറി പരിപാടി ഉദ്ഘാടനം ചെയ്ത് ഗാനമാലപിക്കുന്നതിനിടെയാണ് ജനക്കൂട്ടം ആക്രമം ആരംഭി്ച്ചത്. മറ്റുള്ള ഫോക്ക് സിംഗമാർ അടുത്ത ഗാനമാലപിക്കാനുള്ള ഒരുക്കത്തിലായിരിക്കെയാണ് അനിഷ്ടസംഭവങ്ങൾക്ക് തിരി കൊളുത്തപ്പെട്ടത്.

ഹാളിലെ പരിതാപകരമായ സൗണ്ട് സിസ്റ്റം, ഇരിക്കാനുള്ള സംവിധാനങ്ങൾ എന്നിവയുടെ പേരിൽ അസംതൃപ്തരായ ആളുകൾ സ്റ്റേജിലേക്ക് കസാരകൾ വലിച്ചെറിയാൻ തുടങ്ങിയതോടെയാണ് രംഗം വഷളായത്. സ്റ്റേജിലിരിക്കുന്ന എസ്‌പി ചൻദൻ കുമാർ കാഷ്വാഹയ്ക്ക് മേൽ കസാര പതിച്ചതോടെ പൊലീസ് ജനക്കൂട്ടത്തിന് നേരെ തിരിയുകയായിരുന്നു. ഇതിനെത്തുടർന്ന് പ്രകോപിതരായ ജനം പൊലീസിനും വേദിക്കും നേരെ കല്ലുകൾ വലിച്ചെറിയാനാരംഭിച്ചു. തുടർന്ന് ജനക്കൂട്ടം മന്ത്രിയുടെ കാർ തീവച്ച് നശിപ്പിച്ചും. തനിക്ക് നേരെ കല്ലുകളെറിഞ്ഞ ജനം തന്നെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം നടത്തിയതായും മന്ത്രി ഭയത്തോടെ ഓർക്കുന്നു. തുടർന്ന് അവിടുന്ന് താൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ മന്ത്രിയുടെ കാഴ്ചയ്ക്ക് കുറച്ച് മണിക്കൂറുകൾ തകരാറ് സംഭവിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ പ്രാദേശിക ഭരണകൂടം ഇതിന് ഉത്തരവാദികളാണെന്നാണ് അദ്ദേഹം പറയുന്നത്. സംഭവത്തിൽ പങ്കാളികളായ തിരിച്ചറിയാത്ത 500 പേർക്കെതിരെ എഫ്‌ഐആർ തയ്യാറാക്കിയിട്ടുണ്ടെന്നാണ് എസ്‌പി വെളിപ്പെടുത്തുന്നത്. ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അതിലൊരാളുടെ കൈയിൽ നിന്ന് ഒരു പെട്രോൾ ബോട്ടിലും പിടിച്ചെടുത്തിട്ടുണ്ട.്

മന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് വൈകി മാത്രം വിവരം ലഭിച്ചതിനാൽ ജില്ലാഭരണകൂടത്തിന് വേണ്ടത്ര സുരക്ഷ ഏർപ്പെടുത്താൻ സാധിച്ചില്ലെന്നാണ് ജില്ലാ ജഡ്ജി ആർകെ ഝാ പറഞ്ഞത്. എന്നാൽ തന്റെ സന്ദർശനത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് ഒരു മാസം മുമ്പ് തന്നെ വിവരം നൽകിയിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ കാറിന് പുറമെ 12 ഓളം മറ്റ് വാഹനങ്ങളും ജനക്കൂട്ടം നശിപ്പിച്ചിരുന്നു. നൂറിലധികം ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രി ആരോപിക്കുന്നത്. നിരവധി ഔദ്യോഗി വാഹനങ്ങൾ നിരത്തിലുണ്ടായിട്ടും തന്റെ മാത്രം കാർ തീയിട്ട് നശിപ്പിച്ചത് അതു കൊണ്ടാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP