Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈൽ ഫോണിൽ എടുക്കുന്ന ചിത്രങ്ങളും വീഡിയോകളും പ്രാഥമിക തെളിവുകൾ

മൊബൈൽ ഫോണിൽ എടുക്കുന്ന ചിത്രങ്ങളും വീഡിയോകളും പ്രാഥമിക തെളിവുകൾ

ലക്നൗ: മൊബൈൽ ഫോണിൽ എടുക്കുന്ന ചിത്രങ്ങളും വീഡിയോകളും പ്രാഥമിക തെളിവുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര മന്ത്രാലയത്തിന്റെ തീരുമാനം.

1872 -ലെ എവിഡൻസ് ആക്ടിനു മാറ്റം വരുത്തിക്കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്. ഉത്തർ പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലെ പൊലീസിന്റെ അഭിപ്രായം കൂടി മുഖവിലയ്ക്കെടുത്താണ് ഇത്തരത്തിൽ നിയമ ഭേദഗതി വരുത്താൻ തീരുമാനിച്ചിരിക്കുന്നത്.

വീഡിയോ റെക്കോഡുകൾ, സിസി ടി വി ഫൂട്ടേജുകൾ സെല്ലുലാർ ഫോണുകളിലെടുക്കുന്ന ചിത്രങ്ങൾ തുടങ്ങിയവയാണ് തെളിവുകളായി പരിഗണിക്കുന്നത്. 2000ലെ ഇൻഫോർമേഷൻ ആക്ട് പ്രകാരം ഇ-മെയിൽ, ചിത്രം, എസ എം എസ് മുതലായവ തെളിവുകളായി കണക്കാക്കപ്പെട്ടിരുന്നു.

ഇത്തരത്തിൽ മൊബൈലിൽ നിന്നും മറ്റും ലഭിക്കുന്ന തെളിവുകൾ ഒരു ഫോറൻസിക് വിദഗ്ദ്ധന്റെ നേതൃത്വത്തിലാകും പ്രിന്റ് എടുക്കുന്നതും പരിശോധിക്കുന്നതും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP