Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ മൗനം വെടിഞ്ഞ് മോദി; ഉന്നാവോ, കത്വ സംഭവങ്ങളിൽ ഇരകൾക്ക് നീതി ഉറപ്പാക്കും; സംഭവം പരിഷ്‌കൃത സമൂഹത്തിന് നാണക്കേട്; രാജ്യം ഈ സംഭവത്തിൽ ലജ്ജിക്കുകയാണ്; കുറ്റവാളികളെ രക്ഷപെടാൻ അനുവദിക്കില്ലെന്ന് രാജ്യത്തിനു ഉറപ്പു നൽകുന്നു; രാജ്യവ്യാപക പ്രതിഷേധം കത്തിപ്പടരുന്നതിനിടെ ഒടുവിൽ പ്രധാനമന്ത്രി പ്രതികരിച്ചു

ഒടുവിൽ മൗനം വെടിഞ്ഞ് മോദി; ഉന്നാവോ, കത്വ സംഭവങ്ങളിൽ ഇരകൾക്ക് നീതി ഉറപ്പാക്കും; സംഭവം പരിഷ്‌കൃത സമൂഹത്തിന് നാണക്കേട്;  രാജ്യം ഈ സംഭവത്തിൽ ലജ്ജിക്കുകയാണ്; കുറ്റവാളികളെ രക്ഷപെടാൻ അനുവദിക്കില്ലെന്ന് രാജ്യത്തിനു ഉറപ്പു നൽകുന്നു; രാജ്യവ്യാപക പ്രതിഷേധം കത്തിപ്പടരുന്നതിനിടെ ഒടുവിൽ പ്രധാനമന്ത്രി പ്രതികരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം കത്തിപ്പടരുന്നതിനിടെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവിൽ പ്രതികരിച്ചു. ആഴ്ചകളോളം നീണ്ട മൗനത്തിനു ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഉന്നാവോ, കഠുവ സംഭവങ്ങളിൽ ഇരകൾക്ക് നീതി ഉറപ്പാക്കുമെന്ന് മോദി പറഞ്ഞു. പരിഷ്‌കൃത സമൂഹത്തിന് നാണക്കേടാണ് സംഭവം. രാജ്യം, സമൂഹം എന്ന നിലകളിൽ നാമെല്ലാം ഈ സംഭവത്തിൽ ലജ്ജിക്കുകയാണെന്നും മോദി പറഞ്ഞു. മോദിയുടെ മൗനത്തിൽ രാജ്യവ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

കുറ്റവാളികളെ രക്ഷപെടാൻ അനുവദിക്കില്ലെന്നു രാജ്യത്തിനു ഉറപ്പു നൽകുകയാണെന്നും മോദി പറഞ്ഞു. പൂർണമായ നീതി ലഭിക്കും. നമ്മുടെ പെൺകുട്ടികൾക്ക് ഉറപ്പായും നീതി ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംഭവത്തിൽ നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശം ഉയർത്തിയിരുന്നു. പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്കായി ഇന്ത്യ കാത്തിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. മോദി ഇറങ്ങിവന്ന് ബേട്ടി ബച്ചാവോയെക്കുറിച്ച് സംസാരിക്കാനുള്ള സമയമാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. രണ്ട് ചോദ്യങ്ങളാണ് രാഹുൽ പ്രധാനമന്ത്രിക്ക് മുന്നിൽവച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രാജ്യത്തു വർധിക്കുന്ന അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത് എന്തുകൊണ്ടാണ് ഭരണകൂടം പീഡകരെയും കൊലപാതകികളെയും സംരക്ഷിക്കുന്നത് ഇന്ത്യ കാത്തിരിക്കുകയാണ്, സംസാരിക്കു എന്നും രാഹുൽ കുറിച്ചു. സ്പീക്ക് അപ്പ് എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP