Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈബർ ലോകത്തെ 30 സൂപ്പർസ്റ്റാറുകളിൽ ഒബാമയ്‌ക്കൊപ്പം മോദിയും; ടൈംസ് മാഗസിൻ കണക്കെടുപ്പിൽ മോദിക്ക് പ്രശംസ

സൈബർ ലോകത്തെ 30 സൂപ്പർസ്റ്റാറുകളിൽ ഒബാമയ്‌ക്കൊപ്പം മോദിയും; ടൈംസ് മാഗസിൻ കണക്കെടുപ്പിൽ മോദിക്ക് പ്രശംസ

ന്യൂയോർക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങൾക്കിടയിലുള്ള സൂപ്പർ സ്റ്റാർ പദവിക്ക് വീണ്ടും തെളിവായി ടൈം മാഗസിന്റെ കണക്കെടുപ്പ്. ടൈം മാഗസിൻ കണ്ടെത്തിയ സർവ്വെയിൽ ഇന്റർനെറ്റ് വഴി ലോകത്തെ സ്വാധീനിച്ച 30 പ്രമുഖ വ്യക്തികളുടെ പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഒബാമയ്‌ക്കൊപ്പം മോദിയും ഇടംപിടിച്ചിരിക്കുകയാണ്.

ഹാരിപോർട്ടർ രചയിതാവ് ജെ.കെ. റൗളിങ്, ഗായകരായ ജസ്റ്റിൻ ബെയ്ബർ, ഷാക്കിര, ടെയ്‌ലർ സ്വിഫ്റ്റ്, ബീയോൺസി, റിയാലിറ്റി താരം കിം കാര്ദഷെയ്ൻ, നടി ഗ്വയ്‌നെഥ് പാൽട്രോ, ചൈനീസ് നടി യൗ ചെൻ, ബാർഡൻ സ്റ്റാന്റ്റോൺ, ടി.വി അവതാരക ജിമ്മി ഫാലോൺ തുടങ്ങിയവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖർ.

സോഷ്യൽ മീഡിയയിൽ പിന്തുടരുന്നവരുടെ നിരക്ക്, വാർത്തകൾ മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവ്, സൈറ്റ് ട്രാഫിക് എന്നിവ പരിഗണിച്ചാണ് സർവ്വേ നടന്നത്.ഫേസ് ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകളിൽ 38 മില്ല്യൺ ഫോളോവേഴ്‌സുള്ളതിനാലാണ് മോദി ഒബാമയെയൊഴിച്ച് മറ്റു പല ലോകനേതാക്കളെയും പിന്തള്ളി മുൻനിരയിലെത്തിയതെന്ന് ടൈം വ്യക്തമാക്കി.

മറ്റു നേതാക്കളെ അപേക്ഷിച്ച് സോഷ്യൽ മീഡിയയുടെ പ്രചാരം മനസിലാക്കിയ മോദി 200 മില്ല്യണിലധികം വരുന്ന ഇന്ത്യയിലെ ഓൺലൈൻ ജനതയിലെത്തിച്ചേരാനായി സോഷ്യൽ മീഡിയയെ പ്രയോജനപ്പെടുത്തിയതായി ടൈം മാഗസീൻ വീക്ഷിച്ചു.

ബരാക് ഒബാമയുടെ തന്ത്രപ്രധാനമായ ഇന്ത്യ സന്ദർശനം ജനങ്ങളിലേക്കെത്തിക്കാൻ അദ്ദേഹം ട്വിറ്ററിനെ ഉപയോഗപ്പെടുത്തിയത് ഇതിന് ഉദാഹരണമായി മാഗസിൻ ചൂണ്ടിക്കാട്ടി. ഫെയ്‌സ് ബുക്കിലും ട്വിറ്ററിലും ലോകം ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നേതാവ് അമേരിക്ക പ്രസിഡന്റ് ഒബാമയാണെന്നും ടൈം ചൂണ്ടിക്കാട്ടി. ഇന്റർനെറ്റിലൂടെയുള്ള ഒബാമയുടെ തമാശകൾക്ക് ഏറെ ആരാധകരാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP