Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹരിത ട്രിബ്യൂണലിലെ വിദഗ്ധന്മാർ കേന്ദ്രസർക്കാരിനോടു ചോദിക്കൂ; ബുദ്ധിയുള്ള ചിലർ അവിടെയുണ്ട്; പഴയ വാഹനങ്ങൾ പിൻവലിക്കാൻ ഒന്നാന്തരം പദ്ധതിയുമായി മോദി സർക്കാർ

ഹരിത ട്രിബ്യൂണലിലെ വിദഗ്ധന്മാർ കേന്ദ്രസർക്കാരിനോടു ചോദിക്കൂ; ബുദ്ധിയുള്ള ചിലർ അവിടെയുണ്ട്; പഴയ വാഹനങ്ങൾ പിൻവലിക്കാൻ ഒന്നാന്തരം പദ്ധതിയുമായി മോദി സർക്കാർ

ന്യൂഡൽഹി: പത്തുവർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ പിൻവലിക്കാൻ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടതു രാജ്യത്തു വലിയ ചർച്ചകൾക്കാണു വഴിവച്ചത്. കേരളത്തിൽ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ വരികയും ചെയ്തു.

എന്നാലിതാ, പഴയ വാഹനങ്ങൾ പിൻവലിക്കാൻ ഒന്നാന്തരം പദ്ധതിയുമായി മോദി സർക്കാർ വരുന്നു. പതിനൊന്നു വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കി പുതിയ വാഹനം വാങ്ങാൻ വിലയുടെ 8 മുതൽ 12 ശതമാനം വരെ ഇളവുനൽകാനാണു കേന്ദ്രസർക്കാർ പദ്ധതി.

ഇക്കാര്യം സംബന്ധിച്ച ശുപാർശകൾ അടങ്ങിയ കരടുനയരേഖ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയാറാക്കി. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന 2.8 കോടിയോളം വാഹനങ്ങൾ റോഡുകളിൽ നിന്നു പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായാണു വാഹനയുടമകൾക്ക് ആനുകൂല്യം നൽകുന്നത്.

പഴയ വാഹനങ്ങൾക്കു നിശ്ചിതവില, വാഹന നിർമ്മാണക്കമ്പനിയിൽനിന്ന് ഇളവുകൾ, എക്സൈസ് തീരുവയിൽ ഭാഗിക ഇളവ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണു സർക്കാർ നൽകുന്നത്. 2005 മാർച്ച് 31നും അതിനു മുൻപും വാങ്ങിയ വാഹനങ്ങൾക്കാണ് ഇതു ബാധകമാക്കുക.

2000 സി.സിക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങൾക്കു സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഹരിതട്രിബ്യൂണൽ വിധിയാണു കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ടുമാസത്തേക്കാണ് വിധിക്ക് സ്റ്റേ. വാഹന നിർമ്മാതാക്കൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മലിനീകരണം കുറവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പഠനം നടത്താതെയാണ് ഹരിത ട്രിബ്യൂണൽ വിധിയെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ നിരോധിച്ച ഹരിത ട്രിബ്യൂണലിൽ വിധി നിലനിൽക്കും. അതിൽ കോടതി സ്റ്റേ നൽകിയിട്ടില്ല.

അന്തരീക്ഷ മലിനീകരണം കണക്കിലെടുത്താണു സംസ്ഥാനത്തെ അഞ്ചു പ്രധാന നഗരങ്ങളിൽ പത്തുവർഷത്തിലേറെ പഴക്കമുള്ള 2000 സി.സിക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ട് ഹരിത ട്രിബ്യൂണൽ വിധി വന്നത്. കൂടാതെ 2000 സി.സിക്ക് മുകളിലുള്ള പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും നിർത്തിവയ്ക്കാൻ ട്രിബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP