Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി മന്ത്രിസഭയിലെ ഒരംഗം കോടികളുടെ പെൺവാണിഭം നടത്തുന്നു; എട്ടോ പത്തോ വയസ്സാവുമ്പോഴേക്കും പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുകയും വിൽക്കപ്പെടുകയും ചെയ്യുന്നു; ആരോപണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൽ

മോദി മന്ത്രിസഭയിലെ ഒരംഗം കോടികളുടെ പെൺവാണിഭം നടത്തുന്നു; എട്ടോ പത്തോ വയസ്സാവുമ്പോഴേക്കും പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുകയും വിൽക്കപ്പെടുകയും ചെയ്യുന്നു; ആരോപണവുമായി  വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൽ

ന്യൂഡൽഹി: നരേന്ദ്രമോദി മന്ത്രിസഭയിലെ ഒരംഗം കോടികളുടെ ഇടപാടുകൾ നടത്തുന്ന പെൺവാണിഭം നടത്തുന്നതായി ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൽ. ഡൽഹിയിലെ ജിബി റോഡ് കേന്ദ്രീകരിച്ചാണ് പെൺവാണിഭം നടത്തുന്നതെന്നും സ്വാതി മാലിവാൽ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് സ്വാതി മാലിവാൽ ഇക്കാര്യം ആരോപിച്ചത്.

നാളുകൾ നീണ്ട തന്റെ അന്വേഷണത്തിനൊടുവിലാണ് താൻ ഇക്കാര്യം കണ്ടെത്തിയതെന്നും തന്റെ നീക്കം തിരിച്ചറിഞ്ഞ് കേന്ദ്രം തന്നെ വേട്ടയാടാൻ ശ്രമിക്കുന്നതായും സ്വാതി പറഞ്ഞു. സ്വാതിക്കെതിരെ കഴിഞ്ഞ ദിവസം അഴിമതി ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത് പ്രതികാരനടപടിയുടെ ഭാഗമാണെന്ന് സ്വാതി ആരോപിച്ചു.

മന്ത്രിയുടെ നേതൃത്വത്തിൽ എട്ട് വയസു വരെയുള്ള പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കുന്നുണ്ട്. ഓരോ രാത്രിയും 30ൽ കൂടുതൽ തവണ പുരുഷന്മാരുടെ കൂടെ കിടക്കാൻ നിർബന്ധിതയായ ഒരു പെൺകുട്ടിയും പെൺവാണിഭ കേന്ദ്രത്തിൽ ഉണ്ടായിരുന്നതായി സ്വാതി പറഞ്ഞു. അന്വേഷണത്തിന്റെ അവസാനഘട്ടത്തിലായിരുന്നു താനെന്നും ഇതിനിടയിലാണ് കള്ളക്കേസ് ഉണ്ടാക്കി തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതെന്നും സ്വാതി കുറ്റപ്പെടുത്തി.

തന്നെ അറസ്റ്റ് ചെയ്യാനാണ് ഇനി കേന്ദ്ര സർക്കാരിന്റെ നീക്കം. പെൺവാണിഭ സംഘത്തെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനുള്ള തന്റെ നീക്കങ്ങളെ കേന്ദ്ര സർക്കാർ എന്ത് വില കൊടുത്തും ചെറുക്കാനാണ് ശ്രമിക്കുന്നതെന്നും സ്വാതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP