Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി സന്ദർശിച്ച വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് സന്ദർശകരുടെ ഒഴുക്ക്; 'ഇൻക്രെഡിബിൾ ഇന്ത്യ'ക്കിനി ചലച്ചിത്ര താരങ്ങൾ വേണ്ട; പ്രധാനമന്ത്രിയെ ബ്രാൻഡ് അംബാസഡറാക്കി ടൂറിസം മന്ത്രാലയം

മോദി സന്ദർശിച്ച വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് സന്ദർശകരുടെ ഒഴുക്ക്; 'ഇൻക്രെഡിബിൾ ഇന്ത്യ'ക്കിനി ചലച്ചിത്ര താരങ്ങൾ വേണ്ട; പ്രധാനമന്ത്രിയെ ബ്രാൻഡ് അംബാസഡറാക്കി ടൂറിസം മന്ത്രാലയം

ന്യൂഡൽഹി: ബോളിവുഡ് താരങ്ങളെ പിന്തള്ളി ഇൻക്രെഡിബിൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിശ്ചയിച്ചു ടൂറിസം മന്ത്രാലം. മോദി സന്ദർശിച്ച വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു സന്ദർശകരുടെ ഒഴുക്കു വർധിച്ചതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്കു മന്ത്രാലയം എത്തിയത്.

നേരത്തെ അമീർ ഖാനെ ടൂറിസം ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഒഴിഞ്ഞു കിടന്ന സ്ഥാനത്തേക്ക് അമിതാഭ് ബച്ചനടക്കം താരങ്ങളെയാണ് പരിഗണിച്ചിരുന്നത്. എന്നാൽ ഒടുവിൽ ടൂറിസം മന്ത്രാലയത്തിന്റെ ഇൻക്രെഡിബിൾ ഇന്ത്യ ക്യാമ്പെയിന് പ്രധനമന്ത്രിയെ നിശ്ചയിക്കുകയായിരുന്നു.

വീഡിയോകളിലും പരസ്യങ്ങളിലും ഇനി ബോളിവുഡ് താരങ്ങൾക്ക് പകരം നരേന്ദ്ര മോദി പ്രത്യക്ഷപ്പെടും. കഴിഞ്ഞ രണ്ടര വർഷങ്ങളിലായി ഇന്ത്യയിലും വിദേശത്തും ടൂറിസത്തെ കുറിച്ച് മോദി പരാമർശിച്ച കാര്യങ്ങൾ വീഡിയോ പ്രചരണത്തിന്റെ ഭാഗമാക്കും.

ഇന്ത്യയിലെ വൈവിധ്യങ്ങളേയും പ്രദേശങ്ങളേയും കുറിച്ച് മോദി പറഞ്ഞതെല്ലാം വീഡിയോ-ഓഡിയോ ഫോർമാറ്റുകളിൽ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. നവംബർ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യൻ ടൂറിസം സീസണിനോട് അനുബന്ധിച്ച് 40-45 ദിവസങ്ങൾക്കുള്ളിൽ ആദ്യ വീഡിയോ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ടൂറിസം മന്ത്രി മഹേഷ് ശർമ്മ ഇൻക്രെഡിബിൾ ഇന്ത്യ പ്രചരണത്തിന് ഏറ്റവും അനുയോജ്യമായ മുഖവും വ്യക്തിത്വവും മോദിയുടേതാണ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പുതിയ തീരുമാനം വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP