Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇപ്പോഴത്തെ വേദനകൾ ഗുണമാകും; അഴിമതിക്കും കള്ളപ്പണത്തിനും ഭീകരവാദത്തിനും എതിരായ യജ്ഞത്തിൽ പങ്കുകൊള്ളുന്ന ജനതയ്ക്കു നമോവാകം: നോട്ടുനിരോധനത്തെ ന്യായീകരിച്ചു പ്രധാനമന്ത്രി വീണ്ടും

ഇപ്പോഴത്തെ വേദനകൾ ഗുണമാകും; അഴിമതിക്കും കള്ളപ്പണത്തിനും ഭീകരവാദത്തിനും എതിരായ യജ്ഞത്തിൽ പങ്കുകൊള്ളുന്ന ജനതയ്ക്കു നമോവാകം: നോട്ടുനിരോധനത്തെ ന്യായീകരിച്ചു പ്രധാനമന്ത്രി വീണ്ടും

ന്യൂഡൽഹി: നോട്ടുനിരോധനത്തെ ന്യായീകരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. ഇപ്പോഴത്തെ വേദനകൾ ഗുണമാകുമെന്നാണു മോദിയുടെ ട്വീറ്റ്. അഴിമതിക്കും കള്ളപ്പണത്തിനും ഭീകരവാദത്തിനും എതിരായ യജ്ഞത്തിൽ പൂർണ ഹൃദയത്തോടെ പങ്കുകൊള്ളുന്ന ഇന്ത്യൻ ജനതയെ താൻ നമിക്കുകയാണെന്നും മോദി കുറിച്ചു.

സർക്കാർ നടപടിയുടെ ഗുണം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കർഷകർ, വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങി എല്ലാവർക്കും ലഭിക്കുമെന്ന് മോദി പറഞ്ഞു. നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടി ജനങ്ങൾക്ക് അൽപം പ്രയാസമൊക്കെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കുറഞ്ഞകാലത്തെ ഈ വേദനകൾ ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ ഗുണങ്ങൾ മാത്രമായി മാറുമെന്നും മോദി കുറിച്ചു.

ഗ്രാമീണ ഇന്ത്യയുടെ വികസനവും സമ്പൽസമൃദ്ധിയും, അഴിമതിയും കള്ളപ്പണവും നിമിത്തം മുരടിച്ചുപോകുന്ന അവസ്ഥ ഇനിയുണ്ടാകില്ല. നമ്മുടെ രാജ്യത്തെ ഗ്രാമങ്ങൾക്ക് അവർ അർഹിക്കുന്ന പങ്കുതന്നെ ലഭിക്കണം. കൂടുതൽ കറൻസി രഹിത പണമിടപാടുകൾ നടത്തിയും സാമ്പത്തിക ഇടപാടുകൾക്കായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും ചരിത്രത്തെ പുണരാനുള്ള സുവർണാവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. കള്ളപ്പണം ഇല്ലാതാകുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടുത്തരവാദിത്തമാണ്. രാജ്യത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളെ പുനരുദ്ധരിക്കാനും ഭാവി തലമുറകൾക്ക് മികച്ച ജീവിതം ലഭിക്കാനും ഇത് അനിവാര്യമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP