Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംവരണം ആവശ്യപ്പെട്ടുള്ള ഗുജറാത്തിലെ പ്രക്ഷോഭങ്ങൾ ഞെട്ടിച്ചു; നടന്നത് ഗാന്ധിജിയുടെയും പട്ടേലിന്റെയും നാട്ടിൽ നടക്കാൻ പാടില്ലാത്തത്; സംവരണമല്ല, വികസനമാണു നാടിനെ നയിക്കേണ്ടതെന്നും പ്രധാനമന്ത്രി

സംവരണം ആവശ്യപ്പെട്ടുള്ള ഗുജറാത്തിലെ പ്രക്ഷോഭങ്ങൾ ഞെട്ടിച്ചു; നടന്നത് ഗാന്ധിജിയുടെയും പട്ടേലിന്റെയും നാട്ടിൽ നടക്കാൻ പാടില്ലാത്തത്; സംവരണമല്ല, വികസനമാണു നാടിനെ നയിക്കേണ്ടതെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും നാട്ടിൽ നടക്കാൻ പാടില്ലാത്തതാണു നടന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സംവരണം ആവശ്യപ്പെട്ട് പട്ടേൽ സമുദായം അടുത്തിടെ ഗുജറാത്തിൽ നടത്തിയ റാലിക്കിടെയുണ്ടായ സംഘർഷങ്ങൾ ഞെട്ടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പതിവ് മൻ കീ ബാത് റേഡിയോ പരിപാടിയിലാണ് മോദി ഗുജറാത്തിലെ സംവരണ പ്രക്ഷോഭത്തെക്കുറിച്ചു സംസാരിച്ചത്. അക്രമങ്ങൾ ഉണ്ടായത് നിർഭാഗ്യകരമായ കാര്യമാണ്. വേഗം തന്നെ ഗുജറാത്തിൽ സമാധാനം തിരിച്ചു വന്നതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.

കുറച്ചുദിവസങ്ങൾക്കു മുൻപ് ഉയർന്ന പ്രതിഷേധങ്ങളെ നിയന്ത്രിക്കുന്നതിന് ഗുജറാത്ത് ജനതയ്ക്ക് കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിലായിരുന്നു ഇത്. രാജ്യത്തെ മുഴുവൻ വേദനിപ്പിക്കുന്നതായിരുന്നു ഗുജറാത്തിൽ നടന്ന പ്രതിഷേധം.

സംവരണമല്ല രാജ്യത്തിന് വേണ്ടത്, വികസനമാണ്. അതിനായി ഒറ്റമനസോടെ പ്രവർത്തിക്കുകയാണ് വേണ്ടതെന്നും മോദി ചൂണ്ടിക്കാട്ടി. സംവരണം ആവശ്യപ്പെട്ട് ഹർദിക് പട്ടേലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുജറാത്തിൽ പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധത്തിനിടയിൽ ഉയർന്ന സംഘർഷത്തിൽ 10 പേർ മരിച്ചിരുന്നു.

ഡോ. അംബേദ്കറിന്റെ ലണ്ടനിലുള്ള വീട് വാങ്ങിയതിന് മഹാരാഷ്ട്ര സർക്കാരിനെ മോദി അനുമോദിച്ചു. ഇന്ത്യയിലെ എല്ലാ ഉൽസവങ്ങളെയും സ്വച്ഛ് ഭാരതുമായി ബന്ധിപ്പിക്കണം. ഇന്ത്യയെ ശുചിയാക്കുന്നതിന് എല്ലാവരും പ്രവർത്തിക്കണമെന്നും മൻ കി ബാത്തിൽ മോദി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP