Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭരണഘടനയാണു രാജ്യത്തിന്റെ വെളിച്ചം; പൗരന്മാരുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും മോദി; സർക്കാരിനെതിരായ പ്രതിഷേധത്തെ രാജ്യദ്രോഹക്കുറ്റമാക്കുന്നുവെന്നു രാഹുൽ ഗാന്ധി

ഭരണഘടനയാണു രാജ്യത്തിന്റെ വെളിച്ചം; പൗരന്മാരുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും മോദി; സർക്കാരിനെതിരായ പ്രതിഷേധത്തെ രാജ്യദ്രോഹക്കുറ്റമാക്കുന്നുവെന്നു രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഭിന്നിക്കാൻ നിരവധി കാരണങ്ങൾ കാണുമെന്നും എന്നാൽ ഐക്യത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ 125 കോടിയിൽപ്പരം ആളുകളുടെ രാജ്യസ്‌നേഹത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും രാജ്യസ്‌നേഹം ഉണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആരും ഒരിടത്തും ഹാജരാക്കേണ്ട കാര്യമില്ലെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തോടും മൂല്യങ്ങളോടും ഭരണഘടനയോടും അഭേദ്യമായി നാം ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലെല്ലാം പ്രതീക്ഷ നൽകിയത് ഭരണഘടന തന്നെയാണെന്നും മോദി പറഞ്ഞു.

ഭരണഘടന രൂപീകരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരും അവരവരുടേതായ രീതിയിൽ മഹത്തായ സംഭാവനകൾ രാജ്യത്തിന് നൽകി.
ഭരണഘടനാ ശിൽപ്പികൾ രാജ്യ പുരോഗതിയാണ് ലക്ഷ്യം വച്ചത്. ഡോ.അംബേദ്കർ വ്യവസായവൽക്കരണത്തെ എക്കാലവും പ്രാധാന്യത്തോടെ കണ്ടിരുന്നുവെന്നും മോദി പറഞ്ഞു. ഭരണഘടന നിയമങ്ങളെ സംബന്ധിച്ചുള്ളത് മാത്രമല്ല, അതൊരു സാമൂഹ്യരേഖയാണ്. പാർലമെന്റിന്റെ ഇരു സഭകളും തമ്മിലുണ്ടായിരിയ്‌ക്കേണ്ട സഹകരണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ജവഹർലാൽ നെഹ്‌റു എടുത്ത് പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.

അക്രമത്തിന്റേതായ ഏതു സംഭവവും സമൂഹത്തിനും രാജ്യത്തിനുമെതിരായ കളങ്കമാണെന്നും അതെല്ലാവരിലും വേദനയുളവാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരുമയും ഐക്യവും മാത്രമാണ് രാജ്യത്തെ മുന്നോട്ട് വളരാൻ സഹായിക്കുന്ന ഘടകങ്ങൾ. രാജ്യത്തെ 125 കോടിയിൽപ്പരം ആളുകളുടെ രാജ്യസ്‌നേഹത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല. രാജ്യസ്‌നേഹം ഉണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആരും ഒരിടത്തും ഹാജരാക്കേണ്ട കാര്യമില്ലെന്നും മോദി വ്യക്തമാക്കി.

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽ പെടുത്തുന്നതാണ് ഇപ്പോൾ നടന്നുവരുന്ന രീതിയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. പാക്കിസ്ഥാനിൽ നിന്നു തെറ്റായ പാഠം ഉൾക്കൊള്ളരുതെന്നും അസഹിഷ്ണുത എന്ന പാക്കിസ്ഥാൻ പാഠം ഇന്ത്യയിൽ നടപ്പാക്കരുതെന്നും രാഹുൽ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം വളർച്ചയുടെ പടവുകൾ കയറിയത് നേതാക്കൾ ജനഹിതം ഉൾക്കൊള്ളാൻ തയ്യാറായതുകൊണ്ടാണെന്നും രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP