Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യോഗിയുടെ സർക്കാർ ഉത്തർപ്രദേശിനെ 'ഉത്തം'പ്രദേശാക്കും; സംസ്ഥാനം സാക്ഷ്യംവഹിക്കാൻ പോകുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത വികസനം; യുപി വികസിച്ചാർ രാജ്യം തന്നെ വികസിക്കും; യോഗിയുടെ സർക്കാരിനെ അഭിനന്ദിച്ചും പുതിയ പ്രതീക്ഷകൾ പങ്കുവച്ചും മോദി

യോഗിയുടെ സർക്കാർ ഉത്തർപ്രദേശിനെ 'ഉത്തം'പ്രദേശാക്കും; സംസ്ഥാനം സാക്ഷ്യംവഹിക്കാൻ പോകുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത വികസനം; യുപി വികസിച്ചാർ രാജ്യം തന്നെ വികസിക്കും; യോഗിയുടെ സർക്കാരിനെ അഭിനന്ദിച്ചും പുതിയ പ്രതീക്ഷകൾ പങ്കുവച്ചും മോദി

ലക്നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ സർക്കാർ സംസ്ഥാനത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത വികസനം സാധ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്യനാഥ് ലക്‌നോവിൽ സത്യപ്രതിജ്ഞചെയ്തശേഷം ട്വിറ്റർ സന്ദേശങ്ങളിലൂടെയാണ് പ്രധാനമന്ത്രി തന്റെ പ്രതീക്ഷകൾ പങ്കുവച്ചത്. യോഗിയുടെ പുതിയ സർക്കാർ ഉത്തർപ്രദേശിനെ 'ഉത്തം'പ്രദേശാക്കുമെന്നാണ് മോദിയുടെ വാഗ്ദാനം.

ഞങ്ങളുടെ പ്രധാന ലക്ഷ്യം വികസനമാണ്. ഉത്തർ പ്രദേശ് വികസിച്ചാൽ രാജ്യം വികസിക്കും. യുപിയിലെ യുവാക്കൾക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകരുടെ കഠിനാധ്വാനവും ജനങ്ങളുടെ പ്രാർത്ഥനയും മൂലം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാല് സംസ്ഥാനത്തും ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ സാധിച്ചു. യോഗി ആദിത്വനാഥ്, ഉപമുഖ്യമന്ത്രിരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ എന്നിവർക്ക് മോദി അഭിനന്ദനം നേർന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന ചടങ്ങിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യ, ലഖ്‌നൗ മേയർ ദിനേശ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സ്ഥാനമേറ്റു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരുമടക്കം 50 അംഗ മന്ത്രിസഭയാണ് യു.പിൽ. ഇതിൽ 22 പേർ ക്യാബിനറ്റ് മന്ത്രിമാരാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, ഉമ ഭാരതി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP