Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെയ്ക്ക് മോദിയുടെ സമ്മാനം ഭഗവത് ഗീതയും വിവേകാനന്ദനെ കുറിച്ചുള്ള പുസ്തകങ്ങളും

ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെയ്ക്ക് മോദിയുടെ സമ്മാനം ഭഗവത് ഗീതയും വിവേകാനന്ദനെ കുറിച്ചുള്ള പുസ്തകങ്ങളും

ക്യോട്ടോ: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യോട്ടോയിൽ ജാപനീസ് പ്രധാനമന്ത്രിയെ കണ്ടപ്പോൾ കാര്യമായൊരു സമ്മാനവും നൽകി. സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള പുസ്തകങ്ങളും ഭഗവത് ഗീതയുമായിരുന്നു സമ്മാനം.

'സ്വാമി വിവേകാനന്ദ ആന്റ് ജപാൻ- എക്‌സേപ്റ്റ്‌സ് ഫ്രം ദി ലൈഫ് ഓഫ് സ്വാമി വിവേകാനന്ദ', സ്വാമി മേധസാനന്ദയുടെ 'വിവേകാനന്ദ ഇൻ ജപാൻ' എന്നീ പുസ്തകങ്ങളും ജാപനീസ് ഭാഷയിലേക്ക് മൊഴിമാറ്റിയ ഭഗവത് ഗീതയുടെ ഒരു പകർപ്പുമാണ് മോദി ആബെയ്ക്കു നൽകിയത്. കൂട്ടത്തിൽ സംസ്‌കൃതത്തിലുള്ള ഭഗവത് ഗീതയുമുണ്ടായിരുന്നു.

നല്ല ഭാവിയും അഭിവയോധികിക്കും വേണ്ടിയുള്ള ജാപ്പനീസ് പരമ്പരാഗത ആചാരമായ 'മത്സ്യത്തെ തീറ്റിക്കൽ' ചടങ്ങിലും ഇരു പ്രധാനമന്ത്രിമാരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP