Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രധാനമന്ത്രിയുടെ സഹോദരൻ പൊലീസ് സ്‌റ്റേഷൻ എത്തിയാൽ അതും വിവാദം! കള്ളക്കേസിൽ കുടുക്കിയ സുഹൃത്തിന് വേണ്ടി എത്തിയ മോദിയുടെ സഹോദരൻ വിവാദത്തിൽ

പ്രധാനമന്ത്രിയുടെ സഹോദരൻ പൊലീസ് സ്‌റ്റേഷൻ എത്തിയാൽ അതും വിവാദം! കള്ളക്കേസിൽ കുടുക്കിയ സുഹൃത്തിന് വേണ്ടി എത്തിയ മോദിയുടെ സഹോദരൻ വിവാദത്തിൽ

ഭോപാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പൊലീസ് സ്‌റ്റേഷനിൽ എത്തിയതിനെ ചൊല്ലി വിവാദം. സുഹൃത്തിനുവേണ്ടി പൊലീസ് കേസിൽ ഇടപെട്ടതാണ് വിവാദമാകുന്നത്.

സുഹൃത്തായ അനിൽ റാത്തോഡിന്റെ കുടുംബത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദി ഇൻഡോറിലെ മാൻപുർ ഗ്രാമത്തിൽ എത്തിയപ്പോഴാണു സംഭവം. കഴിഞ്ഞ 18നു വാഹന വർക്‌ഷോപ് ഉടമയായ രാധേശ്യാം ഭില്ലിനെ സംഘം ചേർന്നു മർദിച്ച സംഭവത്തിൽ അനിൽ റാത്തോഡിനും മറ്റ് ആറുപേർക്കുമെതിരെ കേസെടുത്തിരുന്നു. എസ്‌സി-എസ്ടി ആക്ട് പ്രകാരവും കേസെടുത്തിരുന്നു. അഞ്ചുപേർ അറസ്റ്റിലായെങ്കിലും അനിൽ ഒളിവിൽ പോയി.

കഴിഞ്ഞ ചൊവാഴ്ച മാൻപുറിലെ വിവാഹവീട്ടിൽ അനിൽ ഉണ്ടെന്നറിഞ്ഞു പൊലീസ് സംഘം വീടു റെയ്ഡ് ചെയ്തു. ഈ വിവാഹത്തിനു പങ്കെടുക്കാൻ എത്തിയ പ്രഹ്ലാദ് മോദി പൊലീസ് നടപടിയെ ചോദ്യം ചെയ്തു. പൊലീസ് കൺട്രോൾ റൂമിൽ എത്തി ഇൻഡോർ ഡിഐജി സന്തോഷ് കുമാർ സിങ്ങിനെ നേരിൽക്കണ്ടു പരാതി പറയുകയും ചെയ്തു. പ്രതിയായ അനിൽ റാത്തോഡിനൊപ്പം പ്രധാനമന്ത്രിയുടെ സഹോദരൻ കൺട്രോൾ റൂമിൽ എത്തിയിരുന്നതു പൊലീസ് സ്ഥിരീകരിച്ചു.

എന്നാൽ, ഏതൊരു വ്യക്തിയെയും പോലെ പരാതി ബോധിപ്പിക്കാനാണു പ്രഹ്ലാദ് സ്റ്റേഷനിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ആഗ്ര-മുംബൈ ഹൈവേയിൽ വഴിയോര ഭക്ഷണശാല നടത്തുന്ന അനിൽ റാത്തോഡിന്റെ കാർ നന്നാക്കാനാണു രാധേശ്യാമിനെ 18ന് അർധരാത്രി സമീപിച്ചത്. അർധരാത്രിയായതിനാൽ കാർ നന്നാക്കാൻ ശ്യാം വിസ്സമ്മതിച്ചതാണു വഴക്കിനു കാരണമായത്. ബഹളംകേട്ടു ഗ്രാമവാസികളിൽ ചിലരും സ്ഥലത്തെത്തി.

ഇതിനിടെ അനിലിന്റെ കടയിലെ ജോലിക്കാർ സ്ഥലത്തെത്തി രാധേശ്യാമിനെയും മറ്റു ചിലരെയും മർദിച്ചുവെന്നാണു കേസ്. ഇതിൽ പ്രധാനമന്ത്രിയുടെ സഹോദരൻ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് സജീവമാകുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP