Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടെ വിദേശയാത്രകളെ ആക്ഷേപിക്കുന്നവർ അറിയുക; മന്മോഹനും ഒട്ടും മോശമായിരുന്നില്ല; ആരും അത് ഗൗനിച്ചില്ലെന്ന് മാത്രം; ആദ്യവർഷം മോദി 57 ദിവസംകൊണ്ട് 18 രാജ്യം സന്ദർശിച്ചപ്പോൾ മന്മോഹൻ 42 ദിവസം കൊണ്ട് 14 രാജ്യവും സന്ദർശിച്ചു

മോദിയുടെ വിദേശയാത്രകളെ ആക്ഷേപിക്കുന്നവർ അറിയുക; മന്മോഹനും ഒട്ടും മോശമായിരുന്നില്ല; ആരും അത് ഗൗനിച്ചില്ലെന്ന് മാത്രം; ആദ്യവർഷം മോദി 57 ദിവസംകൊണ്ട് 18 രാജ്യം സന്ദർശിച്ചപ്പോൾ മന്മോഹൻ 42 ദിവസം കൊണ്ട് 14 രാജ്യവും സന്ദർശിച്ചു

ന്യൂഡൽഹി: വീട്ടിലിരിക്കാത്ത പ്രധാനമന്ത്രിയെന്നാണ് നരേന്ദ്ര മോദിയെക്കുറിച്ച് എതിരാളികൾ പറഞ്ഞുപരത്തുന്ന ആക്ഷേപം. നിരന്തരം വിദേശ യാത്രകളിൽ ഏർപ്പെടുന്നുവെന്നതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ, ആക്ഷേപനം ഉന്നയിക്കുന്ന കോൺഗ്രസ്സുകാർ അറിയേണ്ട കാര്യം അവരുടെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും ഇക്കാര്യത്തിൽ ഒട്ടും ഭേദമായിരുന്നില്ല എന്നതാണ്.

ആദ്യവർഷം 57 ദിവസം കൊണ്ട് 18 രാജ്യങ്ങളാണ് മോദി സഞ്ചരിച്ചത്. രണ്ടാം യു.പി.എ ഭരണകാലത്ത് ആദ്യവർഷം 42 ദിവസങ്ങൾകൊണ്ട് 14 രാജ്യങ്ങളാണ് മന്മോഹൻ സിങ് സഞ്ചരിച്ചത്. അതാകട്ടെ, അഞ്ചുവർഷം പ്രധാനമന്ത്രിയായി പ്രവർത്തിച്ചശേഷവും. അന്ന് ഇതാരും അത്ര കാര്യമായിട്ട് എടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ ആ യാത്രകൾ ഇത്രയ്ക്ക് പരിഹസിക്കപ്പെട്ടതുമില്ല.

മന്മോഹന്റെ യാത്രകൾ ഇന്ത്യയിൽ ആരും ശ്രദ്ധിക്കാതിരുന്നത് ആ യാത്രകൾ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാതിരുന്നതുകൊണ്ടാണെന്ന് മോദി അനുകൂലികൾ പറയുന്നു. മോദിയുടെ യാത്രകൾ വാർത്തകൾ സൃഷ്ടിക്കുന്നു. അത് വിദേശത്തും ഇന്ത്യയിലും ഒരുപോലെ ചർച്ച ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് മോദിയുടെ യാത്രകൾ മാത്രം എല്ലാവരും ഓർത്തുവെയ്ക്കുന്നതെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു.

രാജ്യത്തിന് എന്തെങ്കിലും നേട്ടമുണ്ടാകണമെന്ന തരത്തിൽ തിരക്കിട്ടുള്ള യാത്രകളാണ് മോദിയുടേത്. രാഷ്ട്രത്തലവന്മാർക്ക് പുറമെ വ്യവസായ പ്രമുഖരെയും സിഇഒമാരെയും ഇന്ത്യൻ വംശജരെയുമൊക്കെ കണ്ടാണ് മോദി മടങ്ങുന്നത്. ഓരോ യാത്രയിലും കൂടുതൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്താൻ മോദി ശ്രദ്ധിക്കുന്നു. രാത്രികൾ യാത്രയ്ക്കായി ചെലവഴിക്കുകയും പകൽ മുഴുവൻ തിരക്കിട്ട ചർച്ചകളും കൂടിക്കാഴ്ചകളും സംഘടിപ്പിക്കുകയാണ് മോദിയുടെ രീതി.

ചൈനയിൽ മൂന്ന് ദിവസമാണ് മോദി ചെലവഴിച്ചത്. മൂന്ന് ദിവസം കൊണ്ട് മൂന്ന് നഗരങ്ങളിലായി പങ്കെടുത്തത് 25 പരിപാടികളിൽ. 2008-ൽ മന്മോഹൻ സിങ് ചൈനയിൽ പോയിരുന്നു. ഒരു നഗരത്തിൽ ഒതുങ്ങിയ സന്ദർശം നാലുദിവസം നീണ്ടുനിന്നു. പങ്കെടുത്തത് 10 പരിപാടികളിലും. അമേരിക്കയിലെത്തിയ മോദി രണ്ടു നഗരങ്ങളിലായി 33 പരിപാടികളിലാണ് പങ്കെടുത്തത്. 2009-ൽ മന്മോഹനാകട്ടെ ഒരു നഗരത്തിൽ മാത്രം തങ്ങുകയും 15 പരിപാടികളിൽ മാത്രം പങ്കെടുക്കുകയും ചെയ്തു.

ഔദ്യോഗിക യാത്രകൾക്ക് തന്നെ അകമ്പടി സേവിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തിലും മോദി കുറവ് വരുത്തി. പാതിയോളം ഉദ്യോഗസ്ഥരെ ഒഴിവാക്കിയ പ്രധാനമന്ത്രി ഒപ്പം പോകുന്ന മാദ്ധ്യമസംഘത്തിന്റെയും എണ്ണം വെട്ടിക്കുറച്ചുവെന്നും അദ്ദേഹത്തിന്റെ ക്യാമ്പ് എടുത്തുകാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP