Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ ശേഷിയിൽ എനിക്ക് പൂർണ വിശ്വാസം; മറ്റാരുടേയും വികസന മോഡൽ ആവശ്യമില്ല: ലോകത്തെ വിസ്മയപ്പെടുത്തിയ വാക് ചാതുരിയുമായി മോദിയുടെ സിഎൻഎൻ അഭിമുഖം പ്രക്ഷേപണംചെയ്തു

ഇന്ത്യയുടെ ശേഷിയിൽ എനിക്ക് പൂർണ വിശ്വാസം; മറ്റാരുടേയും വികസന മോഡൽ ആവശ്യമില്ല: ലോകത്തെ വിസ്മയപ്പെടുത്തിയ വാക് ചാതുരിയുമായി മോദിയുടെ സിഎൻഎൻ അഭിമുഖം പ്രക്ഷേപണംചെയ്തു

സാമ്പത്തിക വികസനത്തിനും മുന്നേറ്റത്തിനും മറ്റൊരു രാജ്യത്തെയും മാതൃകയാക്കേണ്ട ആവശ്യം ഇന്ത്യയ്ക്കില്ലെന്നും ജനാധിപത്യവും 125 കോടി ജനങ്ങളുടെ സംരഭകത്വ വാഞ്ഛയും മതി രാജ്യത്തെ അതിവേഗത്തിൽ വളർച്ചയിലേക്കു നയിക്കാനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഇന്ത്യയ്ക്ക് മറ്റെന്തെങ്കിലും ആകേണ്ട ആവശ്യമില്ല. ഇന്ത്യ ഇന്ത്യ മാത്രമെ ആകൂ. ഒരുകാലത്ത് സ്വർണപ്പക്ഷി എന്നു വിളിക്കപ്പെട്ടിരുന്ന രാജ്യമാണിത്. മുമ്പുണ്ടായിരുന്ന ഉയരത്തിൽ നിന്നും താഴേക്ക് പതിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ വീണ്ടും ഉയരാനുള്ള അവസരമുണ്ട്,' സി എൻഎന്നിനു നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു. അഭിമുഖം ഇന്നലെ പ്രക്ഷേപണം ചെയ്തു. ഇന്ത്യൻ മുസ്ലിംകൾ രാജ്യസ്‌നേഹികളാണെന്നും അവർ രാജ്യത്തിനു വേണ്ടി നിലകൊള്ളുമെന്നും മോദി പറഞ്ഞത് വലിയ വാർത്തയാകുകയും ഏറെ കയ്യടികൾ വാങ്ങിക്കുകയും ചെയ്തിരുന്നു. അഭിമുഖത്തിന്റെ പരസ്യത്തിനായി പ്രസക്ത ഭാഗങ്ങൾ ചാനൽ പ്രക്ഷേപണം ചെയ്തപ്പോഴാണ് മോദിയുടെ ഈ പ്രസ്താവന പുറത്തു വന്നത്.

'അവസാനത്തെ പത്ത് നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാൽ ഇന്ത്യയും ചൈനയും ഒപ്പത്തിനൊപ്പമാണ് വളർന്നതെന്ന് കാണാനാകും. ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് രണ്ടു രാജ്യങ്ങളും ഒരു പോലെ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. ഒരു പോലെ തകർച്ച നേരിട്ടിട്ടുമുണ്ട്. ഈ യുഗവും ഏഷ്യയുടേതാണ്. ഇന്ത്യയും ചൈനയും ഒന്നിച്ച് വളരേ വേഗത്തിൽ വളരുന്നു. അതു കൊണ്ടാണ് ഇന്ത്യയ്ക്ക് ഇന്ത്യയായി തന്നെ നിലനിൽക്കേണ്ടി വരുന്നത്,' ഇന്ത്യ അടുത്ത് ചൈനയാകുമോ എന്ന പൊതു ധാരണയെക്കുറിച്ചുള്ള ചേദ്യത്തിനു മോദി നൽകിയ മറുപടിയാണിത്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താൻ ഇന്ത്യയൊരിക്കലും പൈതൃകത്തെ കൈവിടില്ലെന്നും മോദി വ്യക്തമാക്കി.

ചൈനീസ് സർക്കാരിനുള്ള അധികാരങ്ങൾ ആസൂയപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് മോദിയുടെ മറുപടി, ജനാധിപത്യമില്ലെങ്കിൽ തന്നെ പോലൊരാളിന് ഇവിടെ പ്രധാനമന്ത്രിയാകാൻ കഴിയുമായിരുന്നില്ല എന്നായിരുന്നു. 'ചൈന ഒരു ഉദാഹരണമാണെങ്കിൽ ജനാധിപത്യ രാജ്യങ്ങൾ മറ്റൊരു ഉദാഹരമാണ്. ജനാധിപത്യത്തിൽ വളർച്ച സാധ്യമല്ലെന്ന് നിങ്ങൾക്ക് പറയാനാവില്ല. ജനാധിപത്യം ഞങ്ങളുടെ പ്രതിബദ്ധതയാണ്, പൈതൃകമാണ്. ഞങ്ങൾക്കൊരിക്കലും വിട്ടുവീഴ്ച ചെയ്യാനാകാത്ത പൈതൃകം,' മോദി പറഞ്ഞു.

ഇന്ത്യക്കാരുടെ പരിധികളില്ലാത്ത നൈപുണ്യത്തെ ഉപയോഗപ്പെടുത്താൻ തന്റെ പക്കൽ ഒരു രൂപരേഖയുണ്ടെന്നും മോദി പറഞ്ഞു. ചൈനയുടെ അയൽരാജ്യങ്ങളുമായുള്ള പെരുമാറ്റത്തെക്കുറിച്ചും മോദിക്ക് വ്യക്തമാ മറുപടിയുണ്ടായിരുന്നു. 'ഇന്ത്യ വ്യത്യസ്തമാണ്. 125 കോടി ജനങ്ങളുടെ രാജ്യമാണിത്. ഓരോ നിസാര കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചാൽ നമുക്ക് രാജ്യത്തെ മുന്നോട്ട് നയിക്കാനാവില്ല. അതേസമയം പ്രശ്‌നങ്ങൾ നമുക്ക് കണ്ടില്ലെന്നും നടിക്കാനും കഴിയില്ല.' ഒഴിവു സമയം എന്താണ് ചെയ്യാറെന്ന് ചോദ്യത്തിന് മോദിയുടെ മറുപടി ഏവരേയും വീഴ്‌ത്തുന്നതായിരുന്നു. 'നോക്കൂ, ഞാൻ ജോലി ചെ്യ്യാതെ ഇരിക്കുന്ന ടൈപ്പല്ല. ജോലിയിൽ നിന്ന് ആന്ദം കണ്ടെത്തുന്നയാളാണ്. എന്റെ വിശ്രമവും ജോലി തന്നെയാണ്. ഓരോ നിമിഷവും ഞാൻ പുതിയ പദ്ധതികളേയും ആശയങ്ങളേയും പ്രവർത്തന രീതികളേയും കുറിച്ചാണ് ചിന്തിക്കുന്നത്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP