Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെജ്രിവാളിന്റെ കത്തിൽ നടപടിക്കു കേന്ദ്ര വിവരാവകാശ കമ്മീഷൻ; മോദിയുടെ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കണമെന്നു നിർദ്ദേശം; ഡൽഹി-ഗുജറാത്ത് സർവകലാശാലകൾക്കിനി മറുപടി പറയേണ്ടി വരും

കെജ്രിവാളിന്റെ കത്തിൽ നടപടിക്കു കേന്ദ്ര വിവരാവകാശ കമ്മീഷൻ; മോദിയുടെ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കണമെന്നു നിർദ്ദേശം; ഡൽഹി-ഗുജറാത്ത് സർവകലാശാലകൾക്കിനി മറുപടി പറയേണ്ടി വരും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കണമെന്നു കേന്ദ്ര വിവരാവകാശ കമ്മീഷൻ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കത്തിന്റെ പശ്ചാത്തലത്തിലാണു നിർദ്ദേശം.

ഡൽഹി, ഗുജറാത്ത് സർവകലാശാലകളും പ്രധാനമന്ത്രിയുടെ ഓഫീസും വിവരങ്ങൾ പുറത്തുവിടണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ സർവകലാശാലകളും അദ്ദേഹത്തിന്റെ ഓഫീസും നേരത്തെ സമ്മതിച്ചിരുന്നില്ല.

കേന്ദ്ര വിവരാവകാശ കമ്മിഷണർ എം ശ്രീധർ ആചാര്യലുവാണു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച അപേക്ഷ പരിഗണിച്ചു തീരുമാനം അറിയിച്ചത്. പ്രധാനമന്ത്രിക്ക് ബിരുദമില്ലെന്ന ആരോപണം വ്യാപകമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് സത്യമറിയാൻ അവകാശമുണ്ട്. എന്നാൽ അത് പുറത്തുവിടാൻ നിങ്ങൾ വിസമ്മതിച്ചിരിക്കുന്നു. എങ്ങനെയാണ് അത് നിങ്ങൾക്ക് നിഷേധിക്കാനാവുകയെന്നും അത് തെറ്റാണെന്നും കേന്ദ്ര വിവരാവകാശ കമ്മിഷന് നൽകിയ കത്തിൽ കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത അന്വേഷിച്ചുള്ള വിവരാവകാശ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസിന് പുറമെ അദ്ദേഹം പഠിച്ചുവെന്ന് അവകാശപ്പെടുന്ന എല്ലാ സർവകലാശാലകളും തള്ളിയിരുന്നു. ഇത് വിവാദമായിരുന്നു. 2014 ൽ ലോകസഭാ തെരഞ്ഞെടുപ്പ സമയത്ത് മോദി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഡൽഹി സർവകലാശാലയിൽ നിന്നും ബിരുദവും ഗുജറാത്ത് സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിരുന്നു എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. തുടർന്നാണ് വിവരാവകാശത്തിലൂടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞത്. മോദി ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും വിദൂര വിദ്യാഭ്യാസത്തിലൂടെ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയിട്ടുണ്ടെന്നും അഞ്ച് വർഷത്തിന് ശേഷം ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ബിരുദം നേടിയെന്നുമാണ് വിക്കിപീഡിയയിൽ കുറിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP