Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ മണ്ണിൽ അൽഖൈയ്ദയുടെ മോഹം നടക്കില്ലെന്ന് പ്രധാനമന്ത്രി മോദി; ഇന്ത്യൻ മുസ്ലീങ്ങൾ രാജ്യസ്‌നേഹികളെന്നും മോദി, പ്രധാനമന്ത്രി മോദിയുടെ ആദ്യ അഭിമുഖം അമേരിക്കൻ ചാനലായ സി എൻ എന്നിന്

ഇന്ത്യൻ മണ്ണിൽ അൽഖൈയ്ദയുടെ മോഹം നടക്കില്ലെന്ന് പ്രധാനമന്ത്രി മോദി; ഇന്ത്യൻ മുസ്ലീങ്ങൾ രാജ്യസ്‌നേഹികളെന്നും മോദി, പ്രധാനമന്ത്രി മോദിയുടെ ആദ്യ അഭിമുഖം അമേരിക്കൻ ചാനലായ സി എൻ എന്നിന്

ന്യൂഡൽഹി: ഇന്ത്യൻ മണ്ണിൽ നേട്ടമുണ്ടാക്കാൻ അൽഖൈയ്ദയെന്ന ഭീകര സംഘടനയ്ക്കാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി സി.എൻ.എൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് ഒരു ചാനലിന് മോദി അഭിമുഖം നൽകിയത്.

ഇന്ത്യൻ മുസ്‌ലിങ്ങൾ രാജ്യത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണെന്ന് മോദി പറഞ്ഞു. ജിഹാദിനൊരുങ്ങണമെന്ന അൽഖൈ്വദയുടെ ആഹ്വാനം ഇന്ത്യൻ മുസ്‌ലിംങ്ങൾ തള്ളിക്കളയും. അൽഖൈ്വദയുടെ താളത്തിനൊത്ത് തുള്ളുന്നവരല്ല ഇന്ത്യയിലെ മുസ്ലീങ്ങൾ. രാജ്യത്തിന് എതിരായി അവരൊന്നും ചെയ്യുകയുമില്ല. ഇന്ത്യൻ മുസ്‌ലിങ്ങളുടെ രാജ്യസ്‌നേഹം ഒരിക്കലും ചോദ്യം ചെയ്യപ്പെടില്ലെന്നും അഭിമുഖത്തിൽ മോദി വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ജിഹാദിനായുള്ള പോരാട്ടം തുടങ്ങണമെന്ന് അൽഖൈയ്ദ ഈയിടെ ആഹ്വനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അൽഖൈദയുടെ ആഗ്രഹം നടക്കില്ലെന്നും അതിന് ഇന്ത്യയിലെ മുസ്ലീങ്ങൾകൂട്ടു നിൽക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്ന്. അമേരിക്കൻ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് താൻ കാണുന്നതെന്നും മോദി വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്ന നടപടികളുണ്ടാകുമെന്നും മോദി വിശദീകരിക്കുന്നുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമുതൽ അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം മുന്നോട്ടേക്കാണ് നീങ്ങുന്നത്. അത് അങ്ങനെ തന്നെ തുടരുമെന്ന് മോദി സി.എൻ.എന്നിനോട് പറയുന്നു. മോദിയുടെ അഭിമുഖത്തിന്റെ പ്രധാനഭാഗം മാത്രമാണ് സി.എൻ.എൻ. സംപ്രേഷണം ചെയ്തത്. ഞായറാഴ്ചയാണ് അഭിമുഖത്തിന്റെ പൂർണ്ണ രൂപം സി.എൻ.എൻ. പ്രക്ഷേപണം ചെയ്യുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP