Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റുവാണ്ടയിലെ ജനതയ്ക്ക് 200 ഗോക്കളെ സമ്മാനമായി നൽകാൻ മോദി; സാമ്പത്തിക സഹായമല്ല, റുവാണ്ടയിലെ ജനതയുടെ മികച്ച പെരുമാറ്റത്തിനുള്ള സമ്മാനമാണെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം;മോദിയുടെ ആഫ്രിക്കൻ സന്ദർശനം മറ്റന്നാൾ മുതൽ അഞ്ചു ദിവസത്തേക്ക്

റുവാണ്ടയിലെ ജനതയ്ക്ക് 200 ഗോക്കളെ സമ്മാനമായി നൽകാൻ മോദി; സാമ്പത്തിക സഹായമല്ല, റുവാണ്ടയിലെ ജനതയുടെ മികച്ച പെരുമാറ്റത്തിനുള്ള സമ്മാനമാണെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം;മോദിയുടെ ആഫ്രിക്കൻ സന്ദർശനം മറ്റന്നാൾ മുതൽ അഞ്ചു ദിവസത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആഫ്രിക്കൻ സന്ദർശനത്തിന് പുറപ്പെടും മുൻപ് റുവാണ്ടയിലെ ജനതയ്ക്ക് ഗോക്കളെ സമ്മാനിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമേയുടെ സ്വപ്‌ന പദ്ധതിയായ ഗിരിങ്കയിലേക്കാണ് മോദി 200 പശുക്കളെ സമ്മാനമായി നൽകുന്നത്. 2006ൽ റുവാണ്ടൻ സർക്കാർ ആരംഭിച്ചതാണ് ഗിരിങ്ക പദ്ധതി.

സാമ്പത്തികമായി താഴ്ന്ന നിലയിലുള്ളവർക്ക് പശുവിനെ നൽകി അതു വഴി വരുമാനമുണ്ടാക്കാൻ പ്രാപ്ത്തരാക്കുന്നതാണ് ഈ പദ്ധതി. ഇതു വരെ മൂന്നര ലക്ഷത്തിലധികം ആളുകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. റുവാണ്ടയിലെ റവേരു എന്ന ഗ്രാമത്തിനു വേണ്ടിയാണ് മോദി പശുക്കളെ നൽകുന്നത്. അവിടത്തെ പ്രാദേശിക കാലാവസ്ഥയിൽ പരിപാലിക്കാൻ കഴിയുന്ന പശുക്കളെയാണ് സമ്മാനിക്കുക. എന്നാൽ പശുക്കളെ സമ്മാനിക്കുന്നത് വെറും സാമ്പത്തിക സഹായമല്ലെന്നും മറിച്ച് ഇന്ത്യയിലെ ആളുകളോട് റുവാണ്ടൻ ജനത കാട്ടുന്ന മികച്ച സമീപനത്തിനുള്ള സമ്മാനമാണെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

റുവാണ്ടയിൽ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്താൻ പോകുന്നത്. ഈ മാസം 23 മുതൽ 27 വരെയാണ് മോദിയുടെ റുവാണ്ടൻ സന്ദർശനം. റുവാണ്ടൻ ജനതയിലെ മിക്കവും സ്വയം തൊഴിലിൽ ഏർപ്പെട്ടാണ് ഉപജീവനം നടത്തുന്നത്. മികച്ച രീതിയിൽ കൃഷി നടത്തുന്നതും റുവാണ്ടയുടെ മറ്റൊരു പ്രത്യേകതയാണ്. മികച്ച ഭൂപ്രകൃതിയുള്ള റുവാണ്ടയിൽ ഗ്രാമങ്ങളാണ് കൂടുതലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP