Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വികലാംഗനായ മകനെ അമ്മ കൊന്നത് ഇൻഷുറൻസ് പണം തട്ടാൻ വേണ്ടി; പത്തുലക്ഷം രൂപ സ്വന്തമാക്കാൻ സ്വന്തം മകനെ കൊന്നത് കാമുകന്റെ സഹായത്താലെന്നു പൊലീസ്

വികലാംഗനായ മകനെ അമ്മ കൊന്നത് ഇൻഷുറൻസ് പണം തട്ടാൻ വേണ്ടി; പത്തുലക്ഷം രൂപ സ്വന്തമാക്കാൻ സ്വന്തം മകനെ കൊന്നത് കാമുകന്റെ സഹായത്താലെന്നു പൊലീസ്

പുനെ: വികലാംഗനായ പതിമൂന്നുകാരനെ അമ്മ ക്രിക്കറ്റ് ബാറ്റു കൊണ്ടു തല്ലിക്കൊന്നത് ഇൻഷുറൻസ് തുക തട്ടിയെടുക്കാനെന്നു പൊലീസ്. പുനെ സ്വദേശി രാഖിയാണു പതിമൂന്നു വയസുള്ള മകൻ ചൈതന്യ ബൽപാണ്ഡെയെ ക്രൂരമായി കൊലപ്പെടുത്തിയത്.

രാഖി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ മകനെ ആക്രമിച്ചതെന്നാണ് രാഖി പൊലീസിനോട് പറഞ്ഞത്.

എന്നാൽ സ്വന്തം മകനെ ക്രൂരമായി കൊലപ്പെടുത്തിയത് മകന്റെ പേരിലുള്ള പത്തു ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കുന്നതിന് വേണ്ടിയാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

കുട്ടിയെ നിരന്തരം പട്ടിണിക്ക് ഇട്ടിരുന്നതായും രാത്രി വൈകിയും ഭാരപ്പെട്ട ജോലികൾ ചെയ്യിപ്പിച്ചിരുന്നതായും അയൽവാസികൾ പറയുന്നു. ഏതെങ്കിലും തരത്തിൽ വിസമ്മതിച്ചാൽ കുട്ടിയെ ഇവർ ക്രൂരമായി മർദിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

പീഡനങ്ങളിൽ നിന്ന് കുട്ടിയെ രക്ഷപെടുത്താൻ രാഖിയുടെ അമ്മ ഒരിക്കൽ ശ്രമിച്ചിരുന്നു. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പൊലീസിൽ പരാതി കൊടുക്കുമെന്നായിരുന്നു അന്ന് സ്വന്തം അമ്മയെ രാഖി ഭീഷണിപ്പെടുത്തിയത്. ഭർത്താവിൽ നിന്നു അകന്ന് കഴിയുന്ന രാഖി മുൻകൈയെടുത്താണ് ചൈതന്യയുടെ പേരിൽ പത്തു ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തത്. ഭർത്താവ് തരുൺ ആയിരുന്നു ഇൻഷുറൻസ് പോളിസി എടുത്തത്. ചൈതന്യ മരിച്ചാൽ തുക തന്റെ പേരിൽ എത്തുന്നതിനായി ഗുണഭോക്താവിന്റെ കോളത്തിൽ രാഖിയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. വിവാഹമോചനത്തിന്റെ നടപടികൾ നടക്കുന്ന സമയത്ത് രാഖി തന്നെയാണ് ഈ നിബന്ധന മുന്നോട്ടുവച്ചതും.

തുടർന്നു തന്റെ കാമുകനൊത്ത് ചൈതന്യയെ കൊലപ്പെടുത്തി അത് അപകടമരണമായി ചിത്രീകരിക്കാൻ രാഖി പദ്ധതിയിട്ടു. കൊലപാതക കേസ് അപകട മരണമായി ചിത്രീകരിക്കാനായിരുന്നു രാഖി തുടക്കം മുതൽ ശ്രമിച്ചത്. കുളിമുറിയിൽ തെന്നിവീണ് ബോധംകെട്ടു എന്നാണ് ചൈതന്യയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ രാഖി പറഞ്ഞത്. എന്നാൽ, ശരീരത്തിൽ മർദ്ദനമേറ്റതുപോലുള്ള പാടുകൾ കണ്ടതോടെ ഡോക്ടർമാർ വിവരം പൊലീസിൽ അറിയിച്ചു. ചോദ്യംചെയ്യലിൽ രാഖി മകനെ അടിച്ചകാര്യം വെളിപ്പെടുത്തുകയായിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇൻഷുറൻസ് തുകയ്ക്കു വേണ്ടിയാണു രാഖി തന്റെ മകനെ കൊന്നതെന്ന നിഗമനത്തിലേക്ക് പൊലീസ് സംഘം എത്തിച്ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP