Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടുജിക്കേസിൽ രാജയ്ക്കും കനിമൊഴിക്കും ദയാലുഅമ്മാളിനും കുറ്റപത്രം; ചുമത്തിയത് ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ

ടുജിക്കേസിൽ രാജയ്ക്കും കനിമൊഴിക്കും ദയാലുഅമ്മാളിനും കുറ്റപത്രം; ചുമത്തിയത് ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ

ന്യുഡൽഹി: ടു ജി കേസിൽ മുൻ ടെലികോം മന്ത്രി എ രാജ, കനിമൊഴി, കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാൾ എന്നിവർക്കും മറ്റു പതിനാറുപേർക്കുമെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. പണം തിരിമറിക്കെതിരായ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇത് ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

2ജി കേസിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് തെളിഞ്ഞതിനാലാണ് നടപടി. പ്രത്യേക സിബിഐ ജഡ്ജി ഒ.പി സൈനിയാണ് സെക്ഷൻ 120ബി (ക്രിമിനൽ ഗൂഢാലോചന), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കള്ളപ്പണം വെളുപ്പിക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ എന്നിവ അനുസരിച്ച് പത്തൊന്പത് പേർക്കെതിരെ കേസെടുത്തത്. ഇതിൽ പത്ത് വ്യക്തികളും, ഒൻപത് കമ്പനികളും ഉൾപ്പെടുന്നു.

കേസിൽ ആരും കുറ്റവിമുക്തരല്ലെന്നും എല്ലാവരും വിചാരണ നേരിടണമെന്നും പ്രത്യക ജഡ്ജി ഒ.പി സൈനി പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ടു ജി അഴിമതിയിലൂടെ 200 കോടി സമ്പാദിച്ചുവെന്നും ഈ പണം ഡി ബി ഗ്രൂപ്പിൽ നിന്നും കലൈജ്ഞർ ടിവിയുടെ ഷെയറുകളായി മാറ്റിയെന്നുമാണ് കേസിൽ പ്രധാനമായും ആരോപിക്കുന്നത്.

ഇരുനൂറ് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്നും തെറ്റ് സമ്മതിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചപ്പോൾ കേസുമായി മുന്നോട്ട് പോകാനാണ് താൽപര്യമെന്ന് കുറ്റാരോപിതർ വ്യക്തമാക്കി. രാജ, കനിമൊഴി, ദയാലു അമ്മാൾ എന്നിവരെ കൂടാതെ ഷാഹിദ് ഉസ്മാൻ ബാൽവ, വിനോദ് ഗൊയെങ്ക, കുസീഗോൺ ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസിന്റെ ഡയറക്ടർമാരായ അസിഫ് ബാൽവ, രാജീവ് അഗർവാൾ, ശരദ് കപ്പൂർ, ബോളിവുഡ് നിർമ്മാതാവായ കരൂം മൊറാനി, പി.അമൃതം എന്നിവരാണ് കേസിലുൾപ്പെട്ട മറ്റുള്ളവർ.

ഡി.ബി ഗ്രൂപ്പ് കന്പനിയിൽ നിന്നും കലൈഞ്ജർ ടി.വിയിലേക്ക് കുസീഗോൺ ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് പ്രൈവറ്റ് ലിമിറ്റഡ് വഴിയും സിനിയുഗം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് വഴിയും ശരിയല്ലാത്ത ബിസിനസ് ഇടപാടുകളിലൂടെ ഇരുനൂറ് കോടി രൂപയുടെ ഇടപാടുകൾ നടന്നതായാണ് എൻഫോഴ്‌സ്‌മെന്റ് അവകാശപ്പെടുന്നത്.

എൻഫോഴ്‌സ്‌മെന്റ് ഫയൽ ചെയ്തിരുന്ന കേസിൽ എവിടെയും തങ്ങൾ പണമിടപാടുമായി ബന്ധപ്പെട്ടിട്ടുള്ളതായി പറയുന്നില്ലെന്ന് രാജയും കനിമൊഴിയും വാദിച്ചു. കേസിൽ കുറ്റാരോപിതരായ സ്വാൻ ടെലികോം പ്രൈവറ്റ് ലിമിറ്റഡ് പ്രമോട്ടർമാരായ ഷാഹിദ് ഉസ്മാൻ ബാൽവ, വിനോദ് ഗൊയങ്ക എന്നിവരും തങ്ങൾക്കെതിരെ തെളിവുകളില്ലെന്ന് പറഞ്ഞു. ഇത് പ്രഥമദൃഷ്്ട്യാ അംഗീകരിക്കപ്പെട്ടില്ല.

എൻഫോഴ്‌സ്‌മെന്റിന്റെ കണക്കുകളനുസരിച്ച് കനിമൊഴിക്കും കലൈഞ്ജർ ടി.വിയുടെ എം.ഡിയായ ശരത് കുമാറിനും ഇരുപത് ശതമാനം വീതം ഓഹരിയാണുള്ളത്. ബാക്കിയുള്ള അറുപത് ശതമാനവും ദയാലു അമ്മാളിന്റെ പേരിലാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP