Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാന യാത്രയ്ക്കിടെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ യഥേഷ്ടം ഉപയോഗപ്പെടുത്താം; ഉപഗ്രഹ ഭൗമ നെറ്റ്‌വർക്ക് വഴി ഈ സേവനങ്ങൾ ലഭ്യമാക്കാൻ ട്രായിയുടെ അനുമതി

വിമാന യാത്രയ്ക്കിടെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ യഥേഷ്ടം ഉപയോഗപ്പെടുത്താം; ഉപഗ്രഹ ഭൗമ നെറ്റ്‌വർക്ക് വഴി ഈ സേവനങ്ങൾ ലഭ്യമാക്കാൻ ട്രായിയുടെ അനുമതി

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ട്രായിയുടെ പച്ചക്കൊടി. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ഇതു സംബന്ധിച്ച മാർഗ നിർദേശങ്ങൾ പുറത്തു വിട്ടു. ഉപഗ്രഹ ഭൗമ നെറ്റ്‌വർക്ക് വഴി ഈ സേവനങ്ങൾ ലഭ്യമാക്കാനാണു ശുപാർശ.

വിമാനയാത്രയ്ക്കിടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളോ സുരക്ഷാപ്രശ്‌നങ്ങളോ ഇല്ലാതെ വേണം ശുപാർശ നടപ്പാക്കേണ്ടതെന്നും നിർദേശമുണ്ട്. ഇന്ത്യയുടെ ആകാശത്തിൽ കുറഞ്ഞത് 3000 മീറ്റർ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളിലാണു സേവനം നൽകാൻ ശുപാർശ.

ഫോൺ ഇൻഫ്‌ളൈറ്റ് അല്ലെങ്കിൽ എയ്‌റോപ്ലെയ്ൻ മോദിലാണെങ്കിൽ മാത്രം വൈഫൈ വഴി ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനാണു ശുപാർശ. ഇതു സംബന്ധിച്ച അറിയിപ്പും വിമാനത്തിൽ നൽകണം. ഇന്റർനെറ്റ് സൗകര്യത്തിൽ തടസ്സമുണ്ടാകരുത്. മറ്റുരീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ശുപാർശയിൽ പറയുന്നു

വോയിസ്, ഡേറ്റ, വിഡിയോ സേവനങ്ങൾ മൊബൈലിൽ ലഭ്യമാക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റിൽ ടെലികോം വകുപ്പ് ട്രായിയുടെ അഭിപ്രായം തേടിയിരുന്നു. ആഭ്യന്തരരാജ്യാന്തര യാത്രയ്ക്കിടെ ഇന്ത്യയിൽ ഈ സൗകര്യങ്ങൾ ലഭ്യമാക്കാനാകുമോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. തുടർന്നാണ് 'ഇൻഫ്‌ളൈറ്റ് കണക്ടിവിറ്റി' ശുപാർശകൾ ട്രായ് പുറത്തുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP