Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞിന്റെ അരികിലെത്തി മുഖത്ത് തൊട്ട ശേഷം ആരേയും തൊടാൻ അനുവദിച്ചില്ല; എടുക്കാൻ ശ്രമിച്ചവർക്ക് നേരെ ആക്രമണം; കർണാടകയിലെ ഗ്രാമത്തിൽ കുഞ്ഞിനെ തട്ടിയെടുക്കാൻ കുരങ്ങന്റെ ശ്രമം; സമാന രീതിയിലുണ്ടായ സംഭവത്തിൽ നവജാത ശിശു മരിച്ചത് മാസങ്ങൾക്ക് മുൻപ്

കുഞ്ഞിന്റെ അരികിലെത്തി മുഖത്ത് തൊട്ട ശേഷം ആരേയും തൊടാൻ അനുവദിച്ചില്ല; എടുക്കാൻ ശ്രമിച്ചവർക്ക് നേരെ ആക്രമണം; കർണാടകയിലെ ഗ്രാമത്തിൽ കുഞ്ഞിനെ തട്ടിയെടുക്കാൻ കുരങ്ങന്റെ ശ്രമം; സമാന രീതിയിലുണ്ടായ സംഭവത്തിൽ നവജാത ശിശു മരിച്ചത് മാസങ്ങൾക്ക് മുൻപ്

മറുനാടൻ ഡെസ്‌ക്‌

കർണ്ണാടക: കുഞ്ഞിനരികിലെത്തി മുഖത്തൊന്നു തൊട്ടു. പിന്നീട് കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചവർക്ക് നേരെ ആക്രമണവുമായി കുരങ്ങൻ. കർണാടകയിലെ ഗ്രാമത്തിലാണ് സംഭവം. ഗ്രാമീണരേ ഏറെ നേരം കുരങ്ങ് ഇത്തരത്തിൽ പരിഭ്രാന്തിയിലാഴ്‌ത്തി. സംഭവത്തിന്റെ വീഡിയോ ഗ്രാമീണരിലൊരാൾ ഫോണിലെടുക്കുകയും സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയുമായിരുന്നു. വീഡിയോയിൽ കുഞ്ഞിനെ എടുക്കാൻ വരുന്ന ആളുകൾക്ക് നേരെ കുരങ്ങ് ആക്രമണം നടത്തുന്നത് വ്യക്തമായി കാണാം. അതിനിടെ ഒരു യുവതി തറയിൽ ഭക്ഷണം ഇട്ടു കൊടുത്ത് കുരങ്ങിനെ മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാൽ കുഞ്ഞ് അധികം പേടിക്കുയോ മറ്റൊ ചെയ്തില്ല.

ചെറു പുഞ്ചിരി മാത്രമാണ് കുഞ്ഞിന്റെ മുഖത്തുണ്ടായിരുന്നത്. കുഞ്ഞിന്റെ അമ്മ കുട്ടിയെ എടുക്കാൻ ശ്രമിച്ചപ്പോൾ ഇവരുടെ തുണിയിൽ കുരങ്ങ് കടിച്ചു വലിച്ചു. ഈ സമയം അടുത്തുണ്ടായിരുന്ന യുവാവ് കുഞ്ഞിനെ കുരങ്ങിന്റെ മുന്നിൽ നിന്നും വലിച്ചെടുക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് സമാന സംഭവം ഒഡീഷയിലെ കട്ടക്കിലുണ്ടായിരുന്നു. അന്ന് കുരങ്ങ് കുഞ്ഞിനെ തട്ടിയെടുത്തുകൊണ്ട് ഓടുകയും ഒരു ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ മൃതദ്ദേഹം 15 അടി താഴ്‌ച്ചയുള്ള കിണറ്റിൽ നിന്നും കണ്ടെത്തുകയുമായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP