Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജീവ് ഗാന്ധിഘാതകൻ പേരറിവാളന് ദയാവധം അനുവദിക്കണമെന്ന് അമ്മ അർപുതമ്മാൾ; 27വർഷമായി ജയിലിൽ കിടക്കുന്ന മകൻ നിരപരാധിയെന്നും അമ്മ; രാജീവ് ഗാന്ധിയുടെ മകൻ രാഹുൽ ഗാന്ധിയും പ്രതികളോട് ക്ഷമിച്ചെന്നും അർപുതമ്മാൾ

രാജീവ് ഗാന്ധിഘാതകൻ പേരറിവാളന് ദയാവധം അനുവദിക്കണമെന്ന് അമ്മ അർപുതമ്മാൾ; 27വർഷമായി ജയിലിൽ കിടക്കുന്ന മകൻ നിരപരാധിയെന്നും അമ്മ; രാജീവ് ഗാന്ധിയുടെ മകൻ രാഹുൽ ഗാന്ധിയും പ്രതികളോട്  ക്ഷമിച്ചെന്നും അർപുതമ്മാൾ

രാജീവ്ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പേരറിവാളന് ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി അമ്മ അർപുതമ്മാൾ. പേരറിവാളനടക്കം രാജീവ് ഗാന്ധിക്കേസിലെ ഏഴുപ്രതികളെ മോചിപ്പിക്കുന്നതിനുള്ള തമിഴ്‌നാട് സർക്കാരിന്റെ അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിക്കളഞ്ഞതിനെത്തുടർന്നാണ് ദയാവധം അനുവദിക്കണമെന്ന് അർപുതമ്മാൾ ആവശ്യപ്പെട്ടത്.

ഇങ്ങനെ ജീവിക്കാൻ സാധിക്കില്ലെന്നും അതിനാൽ ദയാവധം ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിക്കുമെന്നും ഇവർ പറഞ്ഞു. 27 വർഷമായി ജയിലിൽ കഴിയുന്ന മകനു നീതി ലഭിക്കുമോയെന്നും തനിക്ക് പ്രായമേറി വരികയാണെന്നും 27 വർഷങ്ങളായി മകന്റെ മേചനത്തിനായി കോടതികളിലൂടെ അലയുകയാണെന്നും അർപ്പുതമ്മാൾ കൂട്ടിചേർത്തു.

സർക്കാർ തങ്ങളെ എല്ലാവരെയും കൊല്ലണം. ഇത്രയും വേദനനിറഞ്ഞ ജീവിതം തുടരാൻ സാധിക്കില്ലെന്നും വെല്ലൂരിൽ അർപുതമ്മാൾ പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുന്നതിനുവേണ്ടിയാണ് തന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്ന് 19 വയസ്സുണ്ടായിരുന്ന പേരറിവാളന് ഇന്ന് 47 വയസ്സുണ്ട്. ജീവിതത്തിലെ നല്ലകാലം മുഴുവൻ ജയിലിൽ നഷ്ടപ്പെട്ടു. ഇനിയും ഇങ്ങനെ തുടരാൻ സാധിക്കില്ല.

രാജീവ് ഗാന്ധി വധക്കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന തന്റെ മകൻ നിരപരാധിയാണെന്ന് പേരറിവാളന്റെ അമ്മ അർപ്പുതമ്മാൾ.കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി വധക്കേസിൽ പ്രതിചേർക്കപ്പെട്ട 7 പേരേ വിട്ടയക്കണമെന്ന് ആവശ്യവുമായി തമിഴ്‌നാട് സർക്കാർ പ്രസിഡന്റിന് ഹർജി നൽകിയിരുന്നു.

എന്നാൽ പ്രതികളെ വിട്ടയയ്ക്കാൻ കഴിയില്ലെന്ന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് വ്യക്തമാക്കി.പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്ന് സിബിഐ. മുൻ ഉദ്യോഗസ്ഥർതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ മകനും കോൺഗ്രസ് പ്രസിഡന്റുമായ രാഹുൽഗാന്ധിവരെ പ്രതികളോട് ക്ഷമിച്ചുവെന്നും അർപുതമ്മാൾ ചൂണ്ടിക്കാട്ടി.

പേരറിവാളനെയും ഇതേ കേസിൽ ശിക്ഷയനുഭവിക്കുന്ന മുരുഗൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ, നളിനി എന്നിവരെയും മോചിപ്പിക്കുന്നതിന് തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും രാഷ്ട്രപതി ആവശ്യം തള്ളുകയായിരുന്നു.ഈ സാഹചര്യത്തിലാണ് 19 വയസിൽ ജയിലിലായ മകനെ സ്വാതന്ത്ര്യനാക്കാൻ കഴിയുന്നില്ലെങ്കിൽ അവനു ദയാവധം നൽകണമെന്നും അർപ്പുതമ്മാൾ ആവശ്യപ്പെട്ടു

ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മെയ്‌ 21 വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ടി.ടി.ഇ അംഗമായ തനു എന്നു അറിയപ്പെടുന്ന തേന്മൊഴി രാജരത്‌നം ആത്മഹത്യാ ബോംബർ ആയി ശ്രീപെരുമ്പത്തൂരിൽ വെച്ചു കൊലപ്പെടുത്തി.ധ1പ പതിനാലു പേർ ഈ ആക്രമണത്തിൽ കൊല്ലപ്പട്ടു. തമിഴീഴ വിടുതലൈപ്പുലികൾ എന്ന സംഘടനയായിരുന്നു രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു പിന്നിൽ ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു അവർ രാജീവിനെ കൊല്ലാൻ തീരുമാനിച്ചത് എന്നായിരുന്നു രാജീവ് ഗാന്ധി വധത്തെക്കുറിച്ചന്വേഷിച്ച് രണ്ടു കമ്മീഷനുകളും കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP