Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയുടെ പരിശ്രമം പാഴായില്ല; സ്വവർഗാനുരാഗിയായ യുവാവിന് ജീവിത പങ്കാളിയെ തേടിയുള്ള പരസ്യത്തിന് വൻ പ്രതികരണം; രണ്ട് ദിവസം കൊണ്ട് കിട്ടിയത് 70 കല്ല്യാണാലോചനകൾ

അമ്മയുടെ പരിശ്രമം പാഴായില്ല; സ്വവർഗാനുരാഗിയായ യുവാവിന് ജീവിത പങ്കാളിയെ തേടിയുള്ള പരസ്യത്തിന് വൻ പ്രതികരണം; രണ്ട് ദിവസം കൊണ്ട് കിട്ടിയത് 70 കല്ല്യാണാലോചനകൾ

മുംബൈ: മകനു വരനെ തേടി പത്രത്തിൽ വിവാഹം പരസ്യം നൽകിയപ്പോൾ അമ്മ പോലും ഇത്രയും പ്രതീക്ഷിച്ചിരിക്കില്ല. രണ്ടു ദിവസത്തിനുള്ളിൽ ഇവർക്ക് ലഭിച്ചത് 70 മറുപടികൾ. സ്വവർഗാനുരാഗിയായ യുവാവിന് ജീവിത പങ്കാളിയെ തേടിക്കൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ മാട്രിമോണിയൽ പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇന്ത്യൻ ദിനപ്പത്രങ്ങളിൽ അത്യപൂർവമായ പരസ്യത്തിന് രണ്ട് ദിവസം കൊണ്ട് എഴുപത് മറുപടികൾ ലഭിച്ചു. മുംബൈ സ്വദേശിയായ ഹരീഷ് അയ്യർക്ക് വേണ്ടിയാണ് മാതാവ് സ്വവർഗാനുരാഗിയായ വരനെ തേടി പരസ്യം ചെയ്തത്. അമേരിക്ക, സൗദി, യു.കെ എന്നിവടങ്ങളിൽ നിന്നാണ് പരസ്യത്തിന് മറുപടി ലഭിച്ചത്. ഇതിൽ നിന്ന് അനുയോജ്യനായ വരനെ ഉടൻ കണ്ടെത്തുമെന്നും അവർ കൂട്ടിച്ചേർത്തു. മിക്കവരും മറുപടിക്കൊപ്പം ഫോട്ടൊയും അയച്ചിട്ടുണ്ടെന്ന് പത്മയും അറിയിച്ചു.

തനിക്കു ശേഷം മകന് കൂട്ടാകുന്ന അനുയോജ്യനായ ഒരു ജീവിതപങ്കാളിയെയാണ് തേടുന്നതെന്ന് പത്മ അയ്യർ വ്യക്തമാക്കി. മുൻപ് ഇത്തരം ചിന്താഗതിയുള്ളവരുമായിച്ചേർന്ന് സ്വവർഗരതിക്കാർക്കു വേണ്ടി മാട്രിമോണിയൽ ഫോറം ആരംഭിക്കാൻ ഇവർ ശ്രമിച്ചെങ്കിലും പദ്ധതി നടന്നിരുന്നില്ല. പരസ്യത്തിലൂടെ അനുയോജ്യനായ പങ്കാളിയെ കണ്ടെത്തിയാൽ വിവിധ മതാചാരങ്ങൾ സംയോജിപ്പിച്ച് വിവാഹം നടത്തണമെന്നാണ് ഇരുവരുടേയും ആഗ്രഹം.

സ്വവർഗ വിവാഹം നിയമവിരുദ്ധമായ ഇന്ത്യയിൽ ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് ഹരീഷ് അയ്യർ വിവാഹ പരസ്യം നൽകിയത്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പ്രമുഖ ദേശീയ ദിനപ്പത്രങ്ങളെല്ലാം പരസ്യം പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചു. ഒടുവിൽ 'മിഡ് ഡേ' പത്രമാണ് പരസ്യം പ്രസിദ്ധീകരിക്കാൻ സമ്മതിച്ചത്. പരസ്യം നൽകാതിരുന്ന പത്രങ്ങൾക്കെതിരെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ സംഘടന രംഗത്തു വന്നിരുന്നു.
ഇരുപത്തഞ്ചിനും നാൽപ്പതിനും ഇടയ്ക്ക് പ്രായമുള്ള സസ്യാഹാരിയായ യുവാക്കളിൽ നിന്ന് ആലോചന ക്ഷണിക്കുന്നു എന്നായിരുന്നു പരസ്യം. മതം പ്രശ്‌നമല്ലെങ്കിലും അയ്യർ വിഭാഗത്തിൽ നിന്നുള്ളവർക്ക് മുൻഗണന നൽകുമെന്നും പരസ്യത്തിൽ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിൽ അപൂർവമായ പരസ്യം ട്വിറ്ററിൽ ചർച്ചയായതോടെയാണ് വിദേശത്തു നിന്നുള്ളവർ ഇക്കാര്യം അറിയുകയും ഹരീഷിന്റെ പ്രഫൈലിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തത്. മുംബൈയിലെ എൽജിബിടി(ലസ്ബിയൻഗേട്രാൻസ്ജന്റർ) കമ്യൂണിറ്റിയിൽ സജീവപ്രവർത്തകനാണ് ഹരീഷ് അയ്യർ. 5'11 ഉയരവും 36 വയസുമുള്ള മകനു വേണ്ടി 2540 പ്രായമുള്ള മൃഗസ്‌നേഹിയും സസ്യാഹാരിയുമായ വരനെ തേടുന്നതായാണു പരസ്യം. അയ്യർ ജാതിക്ക് മുൻഗണനയെന്നു കൂട്ടിച്ചേർത്തതു മാത്രമാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.

സ്വവർഗരതിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്കും സാധാരണക്കാരെപ്പോലെ താത്പര്യങ്ങളുണ്ടാകുമെന്നാണ് വിമർശനങ്ങൾക്ക് അമ്മ പത്മയുടെ മറുപടി. പൊതുപ്രവർത്തനരംഗത്ത് സജീവമായതിനാലാണ് ഹരീഷിന് ജീവിതപങ്കാളിയെ കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വരുന്നതെന്നാണു സുഹൃത്തുക്കളുടെ അഭിപ്രായം. ഇത്തരത്തിലൊരു നീക്കം നല്ലൊരു ചുവടുവയ്‌പ്പാണെന്ന് അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP