Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീട്ടിൽ കടുവകളെയും സിംഹത്തെയും വളർത്താനുള്ള നിയമം കൊണ്ടുവരണമെന്നു മധ്യപ്രദേശ് മന്ത്രി; മൃഗസംരക്ഷണത്തിനുള്ള മാർഗം ഇതുമാത്രമെന്നും കുസും മെഹ്‌ഡേൽ

വീട്ടിൽ കടുവകളെയും സിംഹത്തെയും വളർത്താനുള്ള നിയമം കൊണ്ടുവരണമെന്നു മധ്യപ്രദേശ് മന്ത്രി; മൃഗസംരക്ഷണത്തിനുള്ള മാർഗം ഇതുമാത്രമെന്നും കുസും മെഹ്‌ഡേൽ

ഭോപ്പാൽ: കാട്ടിൽ വളരേണ്ട കടുവയെയും സിംഹത്തെയും വീടുകളിൽ വളർത്താനുള്ള നിയമം കൊണ്ടുവരണമെന്ന് മധ്യപ്രദേശ് മൃഗസംരക്ഷണ മന്ത്രി കുസും മെഹ്‌ഡേൽ. അരുമമൃഗങ്ങളായി അവയെ വളർത്താനുള്ള അവസരം ജനങ്ങൾക്കു നൽകിയാലേ അവയെ സംരക്ഷിക്കാനാകു എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇത്തരത്തിൽ നിയമം കൊണ്ടുവരണം എന്നാവശ്യപ്പെട്ട് വനംവകുപ്പുമന്ത്രിക്കും മെഹ്‌ഡേൽ കത്തയച്ചു. കടുവകളെ സംരക്ഷിക്കുന്നതിനായി രാജ്യത്ത് നിരവധി പദ്ധതികളുണ്ട്. അവയ്ക്കായി കോടിക്കണക്കിന് പണവും ചെലവാക്കുന്നുണ്ട്. എന്നാൽ ഇതൊന്നും കടുവകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാക്കുന്നില്ല.

ആഫ്രിക്കയിലും തായിലന്റ് പോലുള്ള ചില തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഇവയെ വളർത്താനുള്ള നിയമമുണ്ടെന്നും അവിടെ മൃഗങ്ങളുടെ എണ്ണം കൂടുന്നുണ്ടെന്നും മെഹ്‌ഡേൽ പറഞ്ഞു. അതേ സമയം ഭോപ്പാലിൽ പ്രവർത്തിക്കുന്ന വന്യജീവി പ്രവർത്തകനായ അജയ് ഡുബേ മെഹ്‌ഡേലിന്റെ നിർദ്ദേശത്തിനെതിരെ രംഗത്തെത്തി.

മെഹ്‌ഡേലിനെ പോലെ മുതിർന്ന ഒരു മന്ത്രി ഇത്തരത്തിൽ നിർദ്ദേശം വച്ചത് അതിശയകരമാണെന്നാണ് ഡുബേ പറഞ്ഞത്. കടുവകളെ വീട്ടിൽ വളർത്താനുള്ള നിയമത്തിന് അനുമതി നൽകരുതെന്ന് കേന്ദ്ര ഗവൺമെന്റിനോട് അപേക്ഷിക്കുമെന്നും ഡുബെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP