Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

തനിക്ക് വിഐപി ട്രീറ്റ്‌മെന്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപി കത്തെഴുതി; ഡൽഹിക്ക് പോകാൻ വിമാനത്തിൽ കയറിയ മധ്യപ്രദേശിലെ കോൺഗ്രസ് എംപിയുടെ പരാതി കേട്ട് സ്തംഭിച്ച് സ്‌പൈസ് ജെറ്റ്

തനിക്ക് വിഐപി ട്രീറ്റ്‌മെന്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപി കത്തെഴുതി; ഡൽഹിക്ക് പോകാൻ വിമാനത്തിൽ കയറിയ മധ്യപ്രദേശിലെ കോൺഗ്രസ് എംപിയുടെ പരാതി കേട്ട് സ്തംഭിച്ച് സ്‌പൈസ് ജെറ്റ്

ന്യൂഡൽഹി: സാധാരണ നിലയിൽ വിഐപിയായി പരിഗണിച്ചില്ലെന്ന പരാതിയാണ് രാഷ്ട്രീയക്കാരിൽ മിക്കവരും വിമാനക്കമ്പനികൾക്കെതിരെ പരാതി നൽകാറ്. പക്ഷ, ഇക്കുറി തന്നെ വിഐപിയായി പരിഗണിച്ചത് ശരിയായില്ലെന്ന് എംപി പ്രതിഷേധിച്ചതോടെ സ്‌പൈസ് ജെറ്റ് അധികൃതർ ഞെട്ടിപ്പോയി. ജബൽപൂരിൽ നിന്ന് ഡൽഹി യാത്രയിലാണ് അടുത്തിടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപി വിവേക് തൻഖ ലോ ബജറ്റ് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിൽ കയറിയത്.

തന്നെ യാത്രയിൽ വിമാനത്തിൽ വിഐപിയായി പരിഗണിച്ചത് ശരിയായില്ലെന്നു പറഞ്ഞ് എംപി സ്‌പൈസ് ജെറ്റ് പ്രൊമോട്ടർ അജയ് സിംഗിന് പരാതി നൽകിയിരിക്കുകയാണിപ്പോൾ.വിവേകും കൂടെ മധ്യപ്രദേശിൽ നിന്നുള്ള ഒരു ലോക്‌സഭാംഗവും എയർപോർട്ടിൽ വച്ച് അറൈവൽ ടെർമിനലിലേക്കുള്ള ബസ്സിൽ കയറിയപ്പോഴാണ് സംഭവം. രണ്ട് എംപിമാരും കയറിയപ്പോൾ മറ്റു യാത്രക്കാരെ കയറ്റാൻ തയ്യാറാകാതെ അധികൃതർ ബസിന്റെ ഡോർ അടച്ചെന്നും തങ്ങളെ മാത്രമായി ടെർമിനലിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു പരാതി. 

എംപിയെന്നാൽ മറ്റേതൊരു യാത്രക്കാരനെയും പോലെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽത്തന്നെ മറ്റു യാത്രക്കാർക്ക് നൽകുന്ന അതേ പരിഗണനയേ പ്രതീക്ഷിക്കുന്നുള്ളൂ. ഇത്തരത്തിൽ വിഐപി, വിവിഐപി എന്നിങ്ങനെ പ്രത്യേക പരിഗണന നൽകേണ്ട ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇത് വളരെ വിഷമമുണ്ടാക്കുന്നു. ഞാൻ സംഭവം ഉണ്ടായ ഉടൻ തന്നെ എയർപോർട്ടിലെ ഗ്രൗണ്ട് സ്റ്റാഫിനോട് ഇക്കാര്യം പറഞ്ഞു. - എംപി അജയ്‌സിംഗിന് നൽകിയ കത്തിൽ പറഞ്ഞു.

ഇങ്ങനെ പരാതി പറഞ്ഞെങ്കിലും സ്‌പൈസ് ജെറ്റ് സ്റ്റാഫ് നൽകിയ സേവനങ്ങളിൽ അദ്ദേഹം സംതൃപ്തിയും പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുപോലെ മറ്റ് എംപിമാർക്കും മറ്റും നൽകുന്ന വിഐപി പരിഗണന ഒഴിവാക്കണമെന്നും പറ്റുന്നില്ലെങ്കിൽ തന്നെയെങ്കിലും മേലിൽ വിഐപിയായി പരിഗണിക്കരുതെന്നും ആരോഗ്യ, സുരക്ഷാ സേവനങ്ങൾ നൽകരുതെന്നും വിവേക് കത്തിൽ അഭ്യർത്ഥിക്കുന്നു.

പക്ഷേ, എയർലൈൻസ് അധികൃതർക്ക് ഭിന്ന നിലപാടാണ് ഇക്കാര്യത്തിൽ. വിഐപിയായി പരിഗണിച്ചില്ലെങ്കിൽ പലരും അത് പരാതിയാക്കുമെന്നതിനാൽ വിവേകിന്റെ വാക്കുകേട്ട് ഒരു പരീക്ഷണത്തിന് തയ്യാറല്ലെന്നാണ് സ്‌പൈസ് ജെറ്റ് അധികൃതരുടെ നിലപാട്. കേന്ദ്ര മന്ത്രിമാരായ മനോഹർ പരീക്കർ, അശോക് ഗജപതിരാജു തുടങ്ങിയ അപൂർവം വിഐപിമാർ ഒഴികെ വിഐപിമാരിൽ അധികമാരും സാധാരണ യാത്രക്കാരെപ്പോലെ യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നില്ല - ഒരു മുതിർന്ന എയർലൈൻ ഉദ്യോഗസ്ഥൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP