Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാവർക്കും കിട്ടുന്നതു വരെ ആധാർ ആനുകൂല്യങ്ങൾക്കു നിർബന്ധമാക്കില്ലെന്നു കേന്ദ്രം; തീരുമാനം പാർലമെന്റിലെ ശക്തമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

എല്ലാവർക്കും കിട്ടുന്നതു വരെ ആധാർ ആനുകൂല്യങ്ങൾക്കു നിർബന്ധമാക്കില്ലെന്നു കേന്ദ്രം; തീരുമാനം പാർലമെന്റിലെ ശക്തമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ന്യൂഡൽഹി: എല്ലാവർക്കും കിട്ടുന്നതു വരെ ആധാർ കാർഡ് ആനുകൂല്യങ്ങൾക്കു നിർബന്ധമാക്കില്ലെന്നു കേന്ദ്രസർക്കാർ. പ്രതിപക്ഷ കക്ഷികൾ പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണു തീരുമാനം.

ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കിയതിനെതിരെ പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ്, എസ്‌പി, ജെഡിയു അംഗങ്ങളാണ് ആധാർ നിർബന്ധമാക്കിയതിനെതിരെ രാജ്യസഭയിൽ രംഗത്തെത്തിയത്.

പല തവണ കേന്ദ്രം വിശദീകരിച്ചിട്ടും ഇക്കാര്യത്തിൽ വ്യക്തയില്ലെന്ന് അംഗങ്ങൾ ആരോപിച്ചു. എന്നാൽ സബ്‌സിഡികൾ ബാങ്കുവഴി നൽകുന്നതിൽ നിന്ന് പിന്നോട്ടു പോകാനാകില്ലെന്ന് മന്ത്രി വെങ്കയ്യനായിഡു വിശദീകരിച്ചു. പാചകവാതക സബ്‌സിഡി ബാങ്ക് വഴി നൽകുന്നത് സംബന്ധിച്ച് പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും വ്യക്തമാക്കി. പരാതി കിട്ടിയതിനാൽ അസാമിൽ ആധാർ നിർബന്ധമാക്കിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാൽ സർക്കാരിന്റെ വിശദീകരണത്തിൽ വ്യക്തതയില്ലെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതോടെ രാജ്യസഭ സ്തംഭിച്ചു. തുടർന്നു ചോദ്യോത്തരവേളയും റദ്ദാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP