Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുത്ത ദേശീയ തിരഞ്ഞെടുപ്പിൽ ഹിന്ദുത്വയ്ക്കും ക്ഷേത്ര പ്രശ്‌നങ്ങൾക്കും ഇടമില്ല; ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ; 2019ലെ പ്രധാനമന്ത്രി പദം ഒഴിവില്ലെന്നും മോദിതന്നെ തിരഞ്ഞെടുക്കപ്പെടുമെന്നും കേന്ദ്രമന്ത്രി നഖ്‌വി

അടുത്ത ദേശീയ തിരഞ്ഞെടുപ്പിൽ ഹിന്ദുത്വയ്ക്കും ക്ഷേത്ര പ്രശ്‌നങ്ങൾക്കും ഇടമില്ല; ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ; 2019ലെ പ്രധാനമന്ത്രി പദം ഒഴിവില്ലെന്നും മോദിതന്നെ തിരഞ്ഞെടുക്കപ്പെടുമെന്നും കേന്ദ്രമന്ത്രി നഖ്‌വി

പനാജി: മോദി സർക്കാരിന്റെ അഞ്ചാം വർഷത്തിലേക്ക് ഭരണം കടന്നതിനിടെ ബിജെപി ദേശീയ തലത്തിൽ ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കുമോ എന്ന ചർച്ചകൾ സജീവമാണ്. കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ചേർന്ന് വിശാല ഐക്യം രൂപീകരിക്കുന്ന സാഹചര്യത്തിൽ തുടർഭരണ സാധ്യതകൾക്ക് മങ്ങലേൽക്കുമെന്ന വിലയിരുത്തലുകളും വരുന്നു. ഇക്കാരണത്താലാണ് ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് ബാബ്‌റി മസ്ജിദ് വിഷയം ഉൾപ്പെടെ ബിജെപി ശക്തമാക്കുമോ എന്ന ചർച്ചകൾ നടക്കുന്നത്.

എന്നാൽ ബിജെപിയുടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരിൽ ഹിന്ദുത്വയ്ക്കും ക്ഷേത്ര പ്രശ്‌നങ്ങൾക്കും ഇടമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി വ്യക്തമാക്കിയിരിക്കുകയാണ്. മോദി സർക്കാർ ഇതുവരെ കൊണ്ടുവന്നതും രാജ്യത്ത് നടപ്പിലാക്കുന്നതുമായ വികസനം മുൻനിർത്തിയാകും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് കേന്ദ്രമന്ത്രി തുറന്നു പറയുന്നത്.

രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്നും 2019 ലെ പ്രധാനമന്ത്രി പദവി ഒഴിവില്ലെന്നും നരേന്ദ്ര മോദി മതിയായ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നും നഖ്വി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി നടത്തിയ വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാകും മോദി വീണ്ടും അധികാരത്തിലേറുക. മോദി വിരുദ്ധർക്ക് പൊതുവായുള്ളത് കലഹം, വൈരുദ്ധ്യം, അഴിമതി എന്നിവയാണെന്നും പറഞ്ഞായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP