Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുംബൈയിലേക്ക് പറക്കുന്നതും മുംബൈയിൽ ഇറങ്ങുന്നതും സുരക്ഷിതമല്ലേ? ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള വിമാനത്താവളം മുംബൈയോ?

മുംബൈയിലേക്ക് പറക്കുന്നതും മുംബൈയിൽ ഇറങ്ങുന്നതും സുരക്ഷിതമല്ലേ? ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള വിമാനത്താവളം മുംബൈയോ?

രാജ്യത്തെ ഏറ്റവും അപകടസാധ്യതയുള്ള വിമാനത്താവളമായി മുംബൈ മാറിയെന്ന് റിപ്പോർട്ട്. എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ കുറവാണ് മുംബൈ വിമാനത്താവളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർക്ക് കൂടുതൽ അധ്വാനം വേണ്ടിവരുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മുംബൈ എയർപോർട്ടിനടുത്ത് വീട്ടുവാടക ക്രമാതീതമായി വർധിച്ചതിനാൽ, മുംബൈയിൽ ജോലി ചെയ്യാൻ എയർ ട്രാഫിക് ജീവനക്കാർ തയ്യാറാകുന്നുമില്ല.

എയർ ട്രാഫിക് കൺട്രോളിലെ മുതിർന്ന ജീവനക്കാർ പോലും മുംബൈയിലേക്ക് വരാൻ തയ്യാറാകുന്നില്ല.2014-ൽ മുംബൈയിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ട 32 എയർ ട്രാഫിക് കൺട്രോൾ ഓഫീസർമാരിൽ 13 പേർ മാത്രമാണ് ജോയിൻ ചെയ്തത്. 2013 ജനുവരിക്കും 2015 ഏപ്രിലിനുമിടെ ജീവനക്കാരുടെ എണ്ണം 273-ൽനിന്നും 255 ആയി കുറയുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് മുംബൈ. ഒരുവർഷം മൂന്നുലക്ഷത്തോളം വിമാനങ്ങളാണ് മുംബൈയിൽ ഇറങ്ങുകയും യാത്ര പുറപ്പെടുകയും ചെയ്യുന്നത്. ഇത്രയും വിമാനങ്ങളുടെ സുഗമമായ പറക്കലും ലാൻഡിങ്ങും നിയന്ത്രിക്കാനും എയർ ട്രാഫിക് കൺട്രോളിലുള്ളത് കുറഞ്ഞ ജീവനക്കാരും.

അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനമാണ് എയർ ട്രാഫിക് കൺട്രോൾ ഓഫീസർമാർക്ക് വീട് വാടകയ്‌ക്കെടുക്കാൻ ലഭിക്കുന്നത്. സീനിയർ ഓഫീസർമാർക്ക് മാം 20,000 രൂപവരെ എച്ച്.ആർ.എ ലഭിക്കുമ്പോൾ ജൂനിയർ ജീവനക്കാർക്ക് 10,000 രൂപവരെയാണ് ലഭിക്കുക. ഡൽഹി വിമാനത്താവളത്തിനടുത്ത് വസന്ത് കുഞ്ജിൽ ഈ വിലയ്ക്ക് വീട് ലഭിക്കുമെങ്കിലും, മുംബൈയിൽ നഗരപരിധിക്ക് പുറത്തുമാത്രമേ ഈ വാടകയ്ക്ക് രണ്ട് കിടപ്പുമുറികളുള്ള ഫ്ളാറ്റ് ലഭിക്കൂ എന്നതാണ് സ്ഥിതി. താനെയിലേ നവി മുംബൈയിലോ താമസിച്ച് ജോലി ചെയ്യേണ്ട അവസ്ഥയാകും ഇവർക്ക് നേരിടേണ്ടിവരിക.

ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടിയാണ് മുംബൈയിലേക്കുള്ള ട്രാൻസ്ഫറുകൾ ഉപേക്ഷിക്കാൻ ഓഫീസർമാർ തയ്യാറാകുന്നത്. എയർപോർട്ട് അഥോറിറ്റിയിലുള്ള പിടിപാട് ഉപയോഗിച്ച് സീനിയർ ഓഫീസർമാർ മുംബൈയിൽനിന്ന് രക്ഷപ്പെടുന്നു. പലപ്പോഴും ജൂനിയർ ഓഫീസർമാർ മുംബൈയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. മുംബൈ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ ജോലി ചെയ്യുന്ന 255 പേരിൽ 212 പേരും പത്തുവർഷത്തിൽത്താഴെ ജോലി പരിചയമുള്ളവരാണ്. മുംബൈ പോലെ തിരക്കേറിയ വിമാനത്താവളത്തിൽ സീനിയർ തലത്തിലുള്ള ഉദ്യോഗസ്ഥർ വേണമെന്നിരിക്കെ, ഇവിടെ സ്ഥിതിഗതികൾ നേരെ മറിച്ചാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP