Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

21 നില ഫ് ളാറ്റിന് തീപിടിച്ച് 7 മരണം; അപകടമുണ്ടാക്കിയത് പതിനാലാം നിലയിലെ ഷോട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

21 നില ഫ് ളാറ്റിന് തീപിടിച്ച് 7 മരണം; അപകടമുണ്ടാക്കിയത് പതിനാലാം നിലയിലെ ഷോട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

മുംബൈ: പശ്ചിമമുംബൈയിലെ 21 നില പാർപ്പിടസമുച്ചയത്തിലുണ്ടായ വൻതീപ്പിടിത്തത്തിൽ ഏഴുപേർ മരിച്ചു. 17 പേർക്ക് പൊള്ളലേറ്റു. അന്ധേരി ചാന്ദ്വ്‌ലിയിലെ ലേക് ഹോം സൊസൈറ്റി കെട്ടിടത്തിലാണ് ദുരന്തം.

ഇന്നലെ വൈകീട്ട് അഞ്ചരയോടെ പവായ് തടാകത്തോടടുത്തുള്ള ഫ് ളാറ്റിന്റെ 14, 15 നിലകളിൽനിന്നാണ് തീ ആളിപ്പടർന്നത്. ഫ്‌ലറ്റിൽനിന്ന് മുറവിളികളുയർന്നു. രക്ഷപ്പെടാൻ ആളുകൾ പരക്കംപാഞ്ഞു.

മൂന്നുപേർ ലിഫ്റ്റിൽ കുടുങ്ങിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ലിഫ്റ്റിൽ കുടുങ്ങി പുകയും മറ്റും ശ്വസിച്ചാണ് മരിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങൾ പറയുന്നു. പരുക്കേറ്റവരെ ഹീരനന്ദിനി ആശുപത്രിയിലേക്ക് മാറ്റി.

പതിനാലാം നിലയിലെ എയർകണ്ടീഷണറിലെ ഷോർട് സർക്യൂട്ടാവാം തീപ്പിടുത്തത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗ്‌നിസേനയുടെ 15 യൂണിറ്റുകൾ മണിക്കൂറുകൾ പ്രയത്‌നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.

ആറുമണിയോടെ ബാന്ദ്രയിലെ ചേരിപ്രദേശത്ത് മറ്റൊരു തീപ്പിടിത്തവുമുണ്ടായി. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ബാന്ദ്രയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP