Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രെയിനിൽ മാത്രമല്ല, വിമാനത്തിലും ഭക്ഷണം കഴിക്കും മുമ്പ് ഒന്നു ശ്രദ്ധിക്കുക; ജെറ്റ് എയർവേയ്‌സ് നൽകിയ പ്രഭാത ഭക്ഷണത്തിൽ പാറ്റ; കറിക്കുള്ളിലെ 'പാറ്റഫ്രൈ' കാണാതെ ഭക്ഷണം കഴിച്ച യാത്രക്കാരൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

ട്രെയിനിൽ മാത്രമല്ല, വിമാനത്തിലും ഭക്ഷണം കഴിക്കും മുമ്പ് ഒന്നു ശ്രദ്ധിക്കുക; ജെറ്റ് എയർവേയ്‌സ് നൽകിയ പ്രഭാത ഭക്ഷണത്തിൽ പാറ്റ; കറിക്കുള്ളിലെ 'പാറ്റഫ്രൈ' കാണാതെ ഭക്ഷണം കഴിച്ച യാത്രക്കാരൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

മുംബൈ: ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് ഏറെ പരാതികൾ ഉയർന്നതാണ്. ഇപ്പോഴിതാ വിമാനത്തിലും ഭക്ഷണത്തിന്റെ കാര്യത്തിൽ പരാതി ഉയരുന്നു.

ജെറ്റ് എയർവേയ്സിന്റെ വിമാനത്തിലെ പ്രഭാത ഭക്ഷണത്തിൽ നിന്നു വെന്ത പാറ്റയെയാണു യാത്രക്കാരനു കിട്ടിയത്. കറി കഴിച്ചു തുടങ്ങിയശേഷമാണു വെന്ത നിലയിലായിരുന്ന പാറ്റയുടെ അവശിഷ്ടം ബിസിനസ് ക്ലാസ് യാത്രക്കാരനായ ബിർജു സല്ല കണ്ടത്.

ഭക്ഷണം പാതിയിലേറെ കഴിച്ച ബിർജു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തു. വെജിറ്റേറിയനാണു ബിർജുവെന്നതു വിഷയത്തെ കൂടുതൽ ചർച്ചാവിഷയമാക്കുകയും ചെയ്തു.

സംഭവത്തിൽ ജെറ്റ് എയർവേയ്സ് യാത്രക്കാരനോട് മാപ്പു പറഞ്ഞു. ജെറ്റ് എയർവേയ്സ് പോലെ വലിയ ഒരു എയർലൈൻ കമ്പനിയിൽ നിന്നുണ്ടായ വീഴ്ചയും അശ്രദ്ധയും വിമാനയാത്രക്കാരെ ആശങ്കപ്പെടുത്തുകയാണ്.

മുംബൈയിലെ പെഡാർ റോഡിലാണ് 35 വയസുകാരനായ ബിർജു സല്ലയുടെ താമസം. ജെറ്റ് എയർവേയ്സിന്റെ ബ്രേക്ക് ഫാസ്റ്റ് മെനു ഇത്തരത്തിലായിരിക്കുമെന്ന് ബിസിനസ് ക്ലാസ് യാത്രക്കാരനായ സല്ല കരുതിയില്ല. വെറൈറ്റി നിറഞ്ഞ ഭക്ഷണത്തിൽ പൊറോട്ടയ്ക്കും ചന്നാ മസാലയ്ക്കുമൊപ്പമാണ് പാറ്റയെ കിട്ടിയത്.

മുംബൈയിൽ നിന്ന് രാജ്കോട്ടിലേക്കുള്ള ബിസിനസ് യാത്രക്കിടയിലാണ് സംഭവം. രാജ്കോട്ടിലെത്തിയ ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെയാണ് സല്ല ആശുപത്രിയിൽ ചികൽസ തേടിയത്.

'ഒരു എയർലൈനിൽ നിന്ന് ഇത്തരത്തിലൊരു വീഴ്ച ഉണ്ടാകുമെന്ന് കരുതിയില്ല. ഭക്ഷണം മാറ്റിത്തരമെന്ന നിർദ്ദേശം മാത്രമാണ് ജീവനക്കാർ മുന്നോട്ട് വച്ചത്.'- ബിർജു പറയുന്നു. ജെറ്റ് എയർവേയ്സിന് സല്ല പരാതി അയക്കുകയും ചെയ്തു. യാത്രക്കാരനുണ്ടായ മോശം അനുഭവത്തിൽ ഖേദിക്കുന്നുവെന്ന് ജെറ്റ് എയർവേയ്സ് അറിയിച്ചു. വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജെറ്റ് എയർവെയ്സ് പറഞ്ഞു. വിമാനങ്ങളിലെ ഭക്ഷണവും അശ്രദ്ധവും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് നിർമ്മിക്കുന്നതെന്ന വാർത്ത യാത്രക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP