Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് എയ്ഡ് പോസ്റ്റിൽ വച്ച് മോഡലിനെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ മൂന്ന് പേർ പൊലീസുകാർ

പൊലീസ് എയ്ഡ് പോസ്റ്റിൽ വച്ച് മോഡലിനെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ മൂന്ന് പേർ പൊലീസുകാർ

മുംബൈ: പൊലീസ് എയ്ഡ് കേന്ദ്രത്തിൽ വച്ച് മോഡലിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിൽ. ഒരു സ്ത്രീയടക്കം രണ്ട് പേരെ കൂടിയാണ് ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇവരിൽ മൂന്നുപേർ പൊലീസുകാരാണ്. 28കാരിയായ മോഡലാണ് പരാതിക്കാരി. സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തി അടുത്തുള്ള പൊലീസ് സേവനകേന്ദ്രത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും കൈവശം ഉണ്ടായിരുന്ന അഞ്ച് ലക്ഷത്തോളംരൂപ കവർച്ച ചെയ്യുകയും ചെയ്തതായി മോഡലിന്റെ പരാതിയിൽ ആരോപിക്കുന്നു. മുംബൈയിലെ സാക്കിനാക്ക സ്‌റ്റേഷനിലാണ് സംഭവം.

ഈ സംഭവത്തെക്കുറിച്ച് ഏപ്രിൽ 21ന് പൊലീസ് കമ്മീഷണർ രാകേഷ് മാരിയയ്ക്ക് എസ്.എം.എസ്. വഴി മോഡൽ പരാതി അയയ്ക്കുകയായിരുന്നു. പൊലീസ് കമ്മീഷണർ പരാതി എം.ഐ.ഡി.സി. പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറി. സുനിൽ കതാപെ, സുരേഷ് സൂര്യവംശി, യോഗേഷ് പോണ്ടെ എന്നീ പൊലീസുകാരും ജാവേദ് ശൈഖ്, സഞ്ജയ് രംഗെ, തൻവീർ ഹഷ്മി, അയേഷ മാൾവിയ എന്നിവരുമാണ് അറസ്റ്റിലായവർ.

എന്നാൽ, അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് പിടികൂടിയ യുവതി കള്ളപ്പരാതി ഉന്നയിക്കുകയാണെന്ന് പ്രതികളുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരു സിനിമയുടെ ഓഡിഷനിൽ പങ്കെടുത്ത് മടങ്ങവെയാണ് വനിതാ മോഡലിനെയും സുഹൃത്തിനെയും അനാശാസ്യം ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത്ത.. വേശ്യാവൃത്തി നടത്തുന്നതിനാണ് ഇവർ ഹോട്ടലിൽ എത്തിയതെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇരുവരെയും സ്‌റ്റേഷനിൽ കൊണ്ടുപോയി. മോഡലിനും സുഹൃത്തിനുമെതിരെ അനാശാസ്യത്തിന് കേസ്സെടുക്കുമെന്നും കേസ്സിൽ നിന്നും ഒഴിവാകണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നും പൊലീസുകാർ ആവശ്യപ്പെട്ടു.

ഇരുവരും എതിർത്തെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പണം കണ്ടെത്താൻ സുഹൃത്ത് പുറത്ത് പോയ ഇടവേളയിലാണ് മോഡലിനെ പൊലീസുകാർ ചേർന്ന് സ്‌റ്റേഷനുള്ളിൽ ബലാൽസംഗം ചെയ്തത്. കൈയിലെ സ്വർണ്ണാഭരണങ്ങളും ഊരി വാങ്ങി. സുഹൃത്ത് രാത്രിയിൽ നിരവധി എ.ടി.എമ്മുകളിൽ കയറി പണം എടുത്ത ശേഷം തിരികെ സ്‌റ്റേഷനിൽ വന്ന് പൊലീസിന് പണം നൽകി. തുടർന്നാണ് ഇരുവരെയും പൊലീസ് വിട്ടയച്ചത്. എന്നാൽ പെൺകുട്ടി കഴിഞ്ഞ ദിവസം കമ്മീഷണർക്ക് എസ്എംഎസ് സന്ദേശം അയച്ചതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്.

കേസിന്റെ അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറി. പ്രതികളെയെല്ലാം 29 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP