Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അബുസലീമിന് ഇനിയും പെണ്ണുകെട്ടണം; ആ പണി ഇവിടെ ചെലവാകില്ലെന്ന് മുംബൈ പൊലീസ്; രണ്ടാം കെട്ടിനുള്ള അപേക്ഷ മുംബൈ പൊലീസ് തള്ളി

അബുസലീമിന് ഇനിയും പെണ്ണുകെട്ടണം; ആ പണി ഇവിടെ ചെലവാകില്ലെന്ന് മുംബൈ പൊലീസ്; രണ്ടാം കെട്ടിനുള്ള അപേക്ഷ മുംബൈ പൊലീസ് തള്ളി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുംബൈ സ്ഫോടന പരമ്പരക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അധോലോക നായകൻ അബു സലീമിന്റെ വിവാഹ സ്വപ്നങ്ങൾ തകർന്നു. തനിക്ക് രണ്ടാം വിവാഹം കഴിക്കാൻ 45 ദിവസത്തെ പരോൾ അനുവദിക്കണമെന്ന സലീമിന്റെ അപേക്ഷ മുംബൈ പൊലീസ് കമ്മിഷണർ തള്ളി.

ഹീന എന്ന യുവതിയുമായുള്ള വിവാഹത്തിനു വേണ്ടിയാണ് 45 ദിവസത്തെ പരോളിനു വേണ്ടി സലേം അപേക്ഷിച്ചിരുന്നത്. കഴിഞ്ഞ വർഷം 'ടാഡ' കോടതിയിലും വിവാഹത്തിന് അനുമതി തേടി അബു സലീം അപേക്ഷ നൽകിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

1993 മാർച്ച് 12 നാണ് ഇയാളുടെ ആസൂത്രണത്തിൽ മുബൈയിൽ മുംബൈയിൽ 13 ഇടങ്ങളിൽ സ്‌ഫോടന പരമ്പര നടന്നത്. അന്ന് 257 പേരാണ് കൊല്ലപ്പെട്ടത്. എഴുനൂറിലേറെ പേർക്കു ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന്റെ സൂത്രധാരൻ അബു സലീ്ം ആണെന്നു അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. നിലവിൽ കേസിൽ ശിക്ഷിക്കപ്പെട്ട് തലോജ ജയിലിലാണ് അബു സലീം

2002ൽ പോർച്ചുഗലിലെ ലിസ്‌ബനിൽ നിന്നാണ് കാമുകിയും ബോളിവുഡ് നടിയുമായ മോണിക്ക ബേദിക്കൊപ്പം സലേം അറസ്‌റിലായത് . തുടർന്ന് 2005 ഇയാളെ പോർച്ചുഗൽ ഇന്ത്യക്ക് കൈമാറുകയായിരുന്നു.പോർചുഗലിലും വിചാരണ നേരേണ്ടതിനാൽ അന്താരാഷ്ട്ര കുറ്റവാളി കൈമാറ്റ നിയമ പ്രകാരം സലീമിന് വധശിക്ഷ നൽകരുതെന്നു പോർച്ചുഗലിന്റെ നിർദേശമുണ്ടായിരുന്നു.

കഴിഞ്ഞ വർഷമാണ് പ്രത്യേക ടാഡ കോടതി അബു സലീമിനു ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയും അധോലോക നേതാവുമായ യാക്കൂബ് മേമനെ 2015ൽ തൂക്കിലേറ്റിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP