Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജെഎൻയു സമര നേതാവ് ഉമർ ഖാലിദിന് നേര വധശ്രമം; വെടിവച്ച അജ്ഞാതൻ തോക്ക് ഉപേക്ഷിച്ചു രക്ഷപെട്ടു; ആക്രമണം ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിലെ പരിപാടിക്കിടെ; തലനാരിഴയ്ക്ക് രക്ഷപെട്ട് വിദ്യാർത്ഥി നേതാവ്; രാഷ്ട്രപതി ഭവനിനടുത്ത് അതിസുരക്ഷാ മേഖലയിലെ വെടിവെയ്‌പ്പ് വിരൽ ചൂണ്ടുന്നത് ഗുരുതര സുരക്ഷാ വീഴ്‌ച്ചയിലേക്ക്

ജെഎൻയു സമര നേതാവ് ഉമർ ഖാലിദിന് നേര വധശ്രമം; വെടിവച്ച അജ്ഞാതൻ തോക്ക് ഉപേക്ഷിച്ചു രക്ഷപെട്ടു; ആക്രമണം ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിലെ പരിപാടിക്കിടെ; തലനാരിഴയ്ക്ക് രക്ഷപെട്ട് വിദ്യാർത്ഥി നേതാവ്; രാഷ്ട്രപതി ഭവനിനടുത്ത് അതിസുരക്ഷാ മേഖലയിലെ വെടിവെയ്‌പ്പ് വിരൽ ചൂണ്ടുന്നത് ഗുരുതര സുരക്ഷാ വീഴ്‌ച്ചയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി ഉമർ ഖാലിദിന് നേരെ വധശ്രമം. ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ നടന്ന പരിപാടിക്കിടെയാണ് വധശ്രമം നടന്നത്. തോക്കുമായി ആക്രമി ഖാലിദിന്റെ അടുത്തെത്തി. ഉമർ ഖാലിദ് സുരക്ഷിതനാണ്. സ്ഥലത്ത് നിന്ന് തോക്ക് കണ്ടെത്തി. അക്രമി ഓടി രക്ഷപ്പെട്ടു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്.. വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു.

അഫ്സൽ ഗുരു അനുസ്മരണ പരിപാടിയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതോടെയാണ് ഉമർഖാലിദ് ശ്രദ്ദേയനാകുന്നത്. ുമർഖാലിദ്, അനിർബൻ, കനയ്യ കുമാർ എന്നിവർക്കെതിരെയായിരുന്നു രാജ്യദ്രോഹകുറ്റം ചുമത്തി നടപടി സ്വീകരിച്ചത്.

തുടർന്ന് ജെ.എൻ.യു സമരങ്ങളിൽ നേതൃതിരയിൽ നിന്ന് നിലപാട് സ്വീകരിച്ചതോടെ അദ്ദേഹം ശ്രദ്ദേയനാകുകയും ചെയ്തു. 2016 ഫെബ്രുവരി ഒമ്പതിന് സർവകലാശാലയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരടക്കം 15 പേർക്കെതിരെ ജെ.എൻ.യു അച്ചടക്ക സമിതി സ്വീകരിച്ചതും പിന്നീട് ഹോക്കോടതിയിൽ കേസ് പരിഗണനയിലെത്തിയതും വിവാദമായിരുന്നു.

ജെ.എൻ.യുവിൽ നടന്ന സംഭവവികാസങ്ങളിൽ ശിക്ഷിച്ച അഞ്ച് വിദ്യാർത്ഥികളെ തീസിസ് സമർപ്പിക്കാൻ അനുവദിക്കണമെന്ന് ജെ.എൻ.യുവിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇവരെ ഹോസ്റ്റലിൽ തുടരാൻ അനുവദിക്കണമെന്നും അടുത്ത അക്കാദമിക് വർഷത്തെ രജിസ്‌ട്രേഷനായുള്ള ഇവരുടെ അപേക്ഷ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുലിന്റേതാണ് വിധി.

ഹൈക്കോടതി ഉത്തരവ് അനുകൂലമായുണ്ട് എന്നതിന്റെ അഹങ്കരാം കാട്ടരുതെന്നും വിദ്യാർത്ഥികളോട് കോടതി നിർദ്ദേശിച്ചു. രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയതോടെ സംഘപരിവാർ സംഘടകളുടെ ഭീഷണി നേരിടുകയായിരുന്നു ഉമർ ഖാലിദിന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP