Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭാര്യയെ കൊന്ന കേസ്സിൽ ജീവപര്യന്തം അനുഭവിക്കുന്ന യുവാവ് ജയിലിൽ ഉദ്യോഗസ്ഥന്മാരുടെ തലവേദന ഇല്ലാതാക്കി; ജയിൽ ജീവനക്കാരുടെ നീക്കങ്ങൾ നിയന്ത്രിക്കാനും അവധിയും ശമ്പളവും അടക്കമുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാനും സോഫ്റ്റ്‌വേർ ഉണ്ടാക്കിയത് തടവുപുള്ളി

ഭാര്യയെ കൊന്ന കേസ്സിൽ ജീവപര്യന്തം അനുഭവിക്കുന്ന യുവാവ് ജയിലിൽ ഉദ്യോഗസ്ഥന്മാരുടെ തലവേദന ഇല്ലാതാക്കി; ജയിൽ ജീവനക്കാരുടെ നീക്കങ്ങൾ നിയന്ത്രിക്കാനും അവധിയും ശമ്പളവും അടക്കമുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാനും സോഫ്റ്റ്‌വേർ ഉണ്ടാക്കിയത് തടവുപുള്ളി

ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസ്സിൽ ഗുഡ്ഗാവിലെ ഭോൺസി ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് രോഹിത് പഗേരെ. ന്യൂഡൽഹിയിലെയും തലസ്ഥാന മേഖലയിലെയും കുപ്രസിദ്ധരായ അമ്പതോളം കൊടുംകുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന ഭോൺസി ജയിലിൽ ഇന്ന് രോഹൻ വെറുമൊരു തടവുപുള്ളിയല്ല.

ജയിലിന്റെ ഓരോ ചലനങ്ങളും രോഹന്റെ വിരൽത്തുമ്പിലാണ് നിയന്ത്രിക്കപ്പെടുന്നത്. ജയിലിലെ ജീവനക്കാരുടെ നീക്കങ്ങളും അവരുടെ അവധിയും ശമ്പളവും അങ്ങനെയെല്ലാ ദൈനംദിന പ്രവർത്തനങ്ങലും നിയന്ത്രിക്കുന്നത് രോഹൻ വികസിപ്പിച്ചെടുത്ത സ്റ്റാഫ് ട്രാക്കിങ് ആൻഡ് അക്കൗണ്ടബിലിറ്റി മാനേജ്‌മെന്റ് പ്രോഗ്രാമിലൂടെയാണ്. സ്റ്റാമ്പ് എന്നറിയപ്പെടുന്ന ഈ സോഫ്റ്റ്‌വെയറാണ് 200-ഓളം വരുന്ന ജയിൽ ജീവനക്കാരെ നിയന്ത്രിക്കുന്നത്.

ജീവനക്കാരുടെ ജോലി സംബന്ധിച്ച റിപ്പോർട്ടുകൾ തയ്യാറാക്കുന്നതും അവരുടെ പ്രവർത്തനങ്ങളും ഒറ്റയടിക്ക് മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. ജയിലിന്റെ സുരക്ഷ സംബന്ധിച്ചും നിർണായക വിവരങ്ങൾ ലഭിക്കും. വേണ്ടത്ര കാവൽ ഇല്ലാത്ത മേഖലകൾ ഏതെന്നറിയാനും സ്റ്റാമ്പ് സഹായിക്കും. കഴിഞ്ഞ ഒമ്പതുവർഷമായി ജയിലിൽ കഴിയുന്ന രോഹൻ, ഏതാനും തടവുപുള്ളികളുടെ സഹായത്തോടെയാണ് ഈ പ്രവർത്തികൾ ചെയ്യുന്നത്. നാലുമാസം കൊണ്ട് വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഫെബ്രുവരി മുതൽക്കാണ് ഉപയോഗിച്ച് തുടങ്ങിയത്. ദിവസവും താനും തന്റെ സഹായികളും ഒമ്പതുമണിക്കൂർ വരെ ഇതിനായി അധ്വാനിച്ചുവെന്നും രോഹൻ പറയുന്നു.

രോഹന്റെ സ്റ്റാമ്പ് വന്നതോടെ ജോലിക്കാര്യത്തിൽ ജീവനക്കാർ കൂടുതൽ ശ്രദ്ധ പുലർത്തിത്തുടങ്ങിയതായി ജയിൽ സൂപ്രണ്ട് ഹരീന്ദർ സിങ് പറയുന്നു. 2017 അവസാനത്തോടെ ഹരിയാണയിലെ എല്ലാ ജയിലുകളിലും ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കാനുള്ള പദ്ധതിയും മുന്നേറുന്നുണ്ട്. 2007 ഡിസംബറിലാണ് രോഹൻ തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. മണിക്കൂറുകളോളം മൃതദേഹം വീട്ടിൽത്തന്നെ സൂക്ഷിച്ചശേഷം സ്യൂട്ട്‌കേസിലാക്കി കാറിൽ പുറത്തേയ്ക്ക് കൊണ്ടുപോയി. ഒടുവിൽ വീടിന് 100 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. രണ്ടുദിവസത്തിനുശേഷം അറസ്റ്റ് ചെയ്യപ്പെട്ട രോഹനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

ജയിൽ ജീവിതം വെറുതെ നശിപ്പിക്കാൻ രോഹൻ തയ്യാറല്ല. ആദ്യം നോവൽ എഴുത്തിലായിരുന്നു ശ്രദ്ധ. ഫോർ ഫ്രണ്ട്‌സ് എന്നൊരു നോവൽ രോഹൻ എഴുതിയിട്ടുണ്ട്. ശ്രീരാം കോളേജ് ഓഫ് കൊമേഴ്‌സിൽനിന്ന് ബിരുദം നേടിയയാളാണ് രോഹൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP