Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ ഒടുവിൽ കണ്ടെത്തി; ഭാര്യയെ കൊന്നെന്ന പരാതിയിൽ പൊലീസ് പീഡിപ്പിച്ച യുവാവിന് ഒടുവിൽ ആശ്വാസം

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ ഒടുവിൽ കണ്ടെത്തി; ഭാര്യയെ കൊന്നെന്ന പരാതിയിൽ പൊലീസ് പീഡിപ്പിച്ച യുവാവിന് ഒടുവിൽ ആശ്വാസം

ദുംക: ഭർത്താവ് കൊലപ്പെടുത്തിയെന്ന് കരുതിയ യുവതിയെ കണ്ടെത്തി. കേസിൽ പൊലീസ് പീഡിപ്പിച്ച യുവാവിന് ഒടുവിൽ ആശ്വാസമായി. ഝാർഖണ്ഡിലാണ് സിനിമാകഥയെ വെല്ലുന്ന സംഭവം. 

ദുംകയിലെ താമസക്കാരനായ ചന്ദൻ ദാരുക(30)യുടെ ഭാര്യ പിങ്കിയെ കാണാതായിട്ട് ഒരാഴ്ചയില് കൂടുതലായി. സ്ത്രീധനം ആവശ്യപ്പെട്ട് ദാരുക പിങ്കിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് പിങ്കിയുടെ മാതാപിതാക്കൾ ദാരുകയ്‌ക്കെതിരെ കേസ് നൽകിയിരുന്നു. പൊലീസ് ദാരുകയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവെങ്കിലും ഒരു തെളിവും ലഭിച്ചില്ല. പിങ്കിയുടെ മൃതദേഹത്തിനു വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനും കഴിഞ്ഞില്ല.

അതിനിടെയാണ് അപ്രതീക്ഷിതമായി ദാരുകയുടെ കൺമുന്നിൽ പിങ്കി വന്നുപെടുന്നത്. ശനിയാഴ്ച കാമുകനൊടൊപ്പം നഗരത്തിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പിങ്കിയെ ദാരുക കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചു. ഇവർ എത്തി പിങ്കിയെ പിടികൂടി പൊലീസിൽ ഏല്പിച്ചു. ഇതിനിടെ കാമുകൻ സ്ഥലംവിട്ടു.

കോടതിയിൽ ഹാജരാക്കിയ പിങ്കി തനിക്ക് ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെ സ്വന്തം മാതാപിതാക്കളുടെ കൂടെ വിട്ടയച്ചു. കഴിഞ്ഞ വർഷമാണ് പിങ്കിയും ദാരുകയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP