Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലീഗിന്റെ മുംബൈ യൂണിറ്റ് ഉപദേശകൻ ശിവസേനയിൽ ചേർന്നു; ലീഗിനെ കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും രാജ്യ നന്മക്കായാണ് ശിവസേനയിൽ ചേർന്നതെന്നാണ് നേതാവ്

ലീഗിന്റെ മുംബൈ യൂണിറ്റ് ഉപദേശകൻ ശിവസേനയിൽ ചേർന്നു; ലീഗിനെ കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും രാജ്യ നന്മക്കായാണ് ശിവസേനയിൽ ചേർന്നതെന്നാണ് നേതാവ്

മുംബൈ: കേരളത്തിലെ മുസ്ലിംലീഗിന്റെ പ്രധാന ശത്രുക്കളാണ് സംഘപരിവാറുകാർ. എന്നാൽ, ദേശീയ തലത്തിൽ ലീഗ് നേതാക്കൾക്ക് സംഘപരിവാറുകാരോട് വലിയ അയിത്തമൊന്നുമില്ലെന്നാണ് വ്യക്തമാകുന്നത്. മുസ്ലിം ലീഗ് മുംബൈ യൂനിറ്റ് ഉപാധ്യക്ഷൻ സാജിത് സുപാരിവാല ശിവസേനയിൽ ചേർന്നതാണ് ഏറ്റവും ഒടുവിൽ ലീഗിന് ക്ഷീണമായ സംഭവം.

ലീഗിന് വളർച്ചയില്ലെന്നും സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള താൽപര്യംകൊണ്ടാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകളിൽ ഭാഗമായ ശിവസേനയിൽ ചേർന്നതെന്നുമാണ് സാജിതിന്റെ വിശദീകരണം.

ശിവസേനയുടെ ന്യൂനപക്ഷ സെല്ലായ മഹാരാഷ്ട്ര ശിവ് വഹ്തുക് സേന അധ്യക്ഷൻ ഹാജി അറഫാത്ത് ശൈഖിന്റെ ക്ഷണം സ്വീകരിച്ചാണ് ശിവസേന പ്രവേശനം. ഉദ്ധവ് താക്കറെയെ കണ്ടതോടെ ശിവസേനയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറി. വർഗീയ പാർട്ടിയല്‌ളെന്നും മുസ്ലിംകൾ അടക്കമുള്ളവരുടെ വികസനമാണ് ശിവസേനയുടെ ലക്ഷ്യമെന്നും സാജിദ് പറഞ്ഞു.

നഗരസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശിവസേനയിലേക്കുള്ള ചേക്കേറൽ. തെരഞ്ഞെടുപ്പു കാലത്തെ പതിവ് കാലുമാറ്റങ്ങളിൽ പെട്ടതാണ് സാജിദ് സുപാരിവാലയുടെ ശിവസേന പ്രവേശനമെന്നും ലീഗിന്റെ മഹത്ത്വമറിഞ്ഞവർ സ്വാർഥ താൽപര്യത്തിന് പാർട്ടി വിട്ടുപോകില്‌ളെന്നും മുസ്ലിം ലീഗ് മുംബൈ ജനറൽ സെക്രട്ടറി പയ്യോളി സ്വദേശി സി.എച്ച്. അബ്ദുറഹ്മാൻ പറഞ്ഞു. പർവേസ് ലക്ഡാവാല പ്രസിഡന്റായിരിക്കെ ഒന്നര വർഷം മുമ്പാണ് സാജിത് ലീഗിൽ ചേർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP